മുപ്പത്തടം യൂണിറ്റിൽ പരിസ്ഥിതിദിന സംഗമം

0

മുപ്പത്തടം: മുപ്പത്തടം യൂണിറ്റും യുവജന സമാജം വായനശാലയും ചേർന്നു ശാസ്ത്ര റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതിദിന സംഗമം നാരായണൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ കമ്മറ്റി അംഗം പിബി വിനോദ് വിഷയം അവതരിപ്പിച്ചു. പരിസ്ഥിതിയുടെ രസതന്ത്രം, പ്ലാസ്റ്റിക്ക് ഉയർത്തുന്ന വെല്ലുവിളികൾ, വായുമലിനീകരണത്തെ ചെറുക്കാം തുടങ്ങിയ വിഷയങ്ങളിൽ ഗ്രൂപ്പുകളായി നടന്ന ചർച്ചയുടെ റിപ്പോർട്ടിങ് സി ടി ഗണേഷ് കുമാർ, എച്ച് സി രവീന്ദ്രൻ, സാജു വർഗീസ് എന്നിവർ നടത്തി.
ഗ്രാമപഞ്ചായത്ത് അംഗം പി ജി ഷാജു ആശംസ അർപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് എൻ വി വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് റസിഡന്റ് അസോസിയേഷൻ സെക്രട്ടറി കെ പി മുകുന്ദൻ സ്വാഗതവും വായനശാല പ്രസിഡന്റ് എസ് എസ് മധു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *