മൂവാറ്റുപുഴ മേഖലയിൽ പുതിയ യൂണിറ്റ്

0

എറണാകുളം : മൂവാറ്റുപുഴയിൽ ആയവന പഞ്ചായത്തിലെ അഞ്ചൽപ്പെട്ടി കേന്ദ്രീകരിച്ച് പുതിയ യൂണിറ്റ് പ്രവർത്തനത്തിന് തുടക്കമായി.
കാലാമ്പൂർ ഗവ. എൽ പി സ്കൂളിൽ ചേർന്ന യോഗത്തിൽ മേഖലാ സെക്രട്ടറി കെ ആർ വിജയകുമാർ, മേഖലാ കമ്മിറ്റി അംഗം സരോജിനി ദാസ്, പരിഷത് ലൈഫ് മെമ്പർ എ ഗോപി, ജീ പ്രേംകുമാർ, എ ടി രാജീവ് തുടങ്ങിയവർ പരിഷത്ത് പ്രവർത്തനങ്ങള്‍ വിശദീകരിച്ചു. തുടർപ്രവർത്തനം നടത്തുന്നതിനാ
യി എ ഗോപി (പ്രസിഡന്റ്) ഡോ. അജിത് കെ പി (സെക്രട്ടറി), എന്നിവർ ഉൾപ്പെടുന്ന സംഘാടക സമിതി രൂപീകരിച്ചു.പഞ്ചായത്തുതല വിജ്ഞാനോത്സവം, ശാസ്ത്രാവബോധ ക്യാമ്പയിൻ തുടങ്ങിയവ വിജയിപ്പിക്കുന്നതിനായി രംഗത്തിറങ്ങുന്നതിനും അംഗത്വ പ്രവർത്തനം നടത്തുന്നതിനും യോഗം തീരുമാനിച്ചു. യൂണിറ്റിന്റെ ഔപചാരിക ഉദ്ഘാടനം സെപ്റ്റംബര്‍ 22 ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

You may have missed