ചേളന്നൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്ത് ചേളന്നൂർ മേഖലാ സമ്മേളനം മാർച്ച് 29ന് വൈകീട്ട് കക്കോടിയിൽ ആരംഭിച്ചു.സ്വാഗസംഘം കൺവീനർ പി.എം.അശോകൻ അധ്യക്ഷത വഹിച്ച സമ്മേളനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ചോയിക്കുട്ടി ഉദ്ഘാടനം ചെയ്തു.പരിഷത്ത് ജില്ലാ പരിസ്ഥിതി കൺവീനർ പി.കെ.ബാലകൃഷ്ണൻ “കാലാവസ്ഥാവ്യതിയാനം ഉയർത്തുന്ന പ്രശ്നങ്ങൾ”എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.ജില്ലാ പ്രസിഡണ്ട് അശോകൻ ഇളവനി, ജില്ലാപഞ്ചായത്ത് അംഗം ജുമൈലത്ത്, എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രതിനിധി സമ്മേളനം ഗവ.എൽ.പി.സ്കൂൾ ഹാളിൽ മേഖലാപ്രസിഡണ്ട് പി.ബിജുവിൻറെ അധ്യക്ഷതയിൽ സിക്രട്ടറി സി.വിജയൻ റിപ്പോർട്ടും ട്രഷറർ എ.ഗോപാലകൃഷ്ണൻവരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.മേഖലാ ജോ സെക്രട്ടറി വാസു.വി.പി.സ്വാഗതവും സുജാഅശോകൻ നന്ദിയും പറഞ്ഞു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിപാടികൾ
- Home
- മേഖലാ വാര്‍ത്തകള്‍
- മേഖലാസമ്മേളനം