റാസ്പ്ബറിയെ പരിചയപ്പെടുത്തി

0

തിരുവനന്തപുരം: ശാസ്ത്രസാഹിത്യപരിഷത്ത് നെടുമങ്ങാട് യൂണിറ്റും കരിപ്പൂര്‍ ഗവ.ഹൈസ്‌കൂളിലെ ലിറ്റി. കൈറ്റ് യൂണിറ്റും ചേര്‍ന്ന് ജൂലൈ 1ന് നടത്തിയ പരിപാടിയില്‍ റാസ്പ്ബറി പൈ സിംഗിള്‍ ബോര്‍ഡ് കമ്പ്യൂട്ടര്‍ പരിചയപ്പെടുത്തി.
സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ വെള്ളനാട് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ് 2 വിദ്യാര്‍ത്ഥിയുമായ അഭിനന്ദ് എസ്. അമ്പാടിയാണ് ക്ലാസ് നയിച്ചത്. കംപ്യൂട്ടറിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. നെടുമങ്ങാട് പല സ്‌കൂളുകളില്‍ നിന്നായി അറുപതു കുട്ടികളും പതിനഞ്ച് രക്ഷകര്‍ത്താക്കളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *