വയനാട്ടിൽ യൂണിറ്റ് വാർഷികങ്ങള്‍ ആരംഭിച്ചു

വയനാട് : കൽപ്പറ്റ യൂണിറ്റ് വാർഷികം ജനുവരി 28ന് പുലിയാർമല യു.പി.സ്‌കൂളിൽ നടന്നു. 27 പേർ പങ്കെടുത്തു. ജോ.സെക്രട്ടറി കെ.ദിനേശ്കുമാർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പി പി ശോഭന അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ആർ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. വയനാട്ടിൽ പരിഷത്തിന് വേരോട്ടമുണ്ടാക്കിയ രണ്ട് പ്രമുഖ വ്യക്തികളായിരുന്ന കല്ലങ്കോടൻ കുഞ്ഞീദ്, പി.അമ്മദ് എന്നിവരുടെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് യോഗം ആരംഭിച്ചത്. എം.കെ. ദേവസ്യ അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി പി.ഡി. അനീഷ് പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. കെ.ടി. ശ്രീവത്സൻ സംഘടനാ രേഖ അവതരണം നടത്തി. സംസ്ഥാന സമ്മേളന തയ്യാറെടുപ്പുകൾ ജില്ലാ സെക്രട്ടറി റിപ്പോർട്ട് ചെയ്തു. പുതിയ ഭാരവാഹികളായി ജോസഫ് ജോൺ -പ്രസിഡന്റ് , നിതിൻ പി വി – സെക്രട്ടറി, പി ഡി അനീഷ് – വൈസ് പ്രസിഡന്റ്, സരിതടീച്ചർ – ജോ സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.

Share

Leave a Reply

Your email address will not be published.

ജില്ലാവാർത്തകൾ