വിദ്യാഭ്യാസ – ആരോഗ്യ പ്രവർത്തകരുടെ ശില്പശാല കൊടുങ്ങല്ലൂരില്‍

0

കൊടുങ്ങല്ലൂർ ഗവ. ബോയ്സ് ഹയസെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന കൂട്ടായ്മയിൽ പ്രദേശത്തെ അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുത്തു. പരിഷത്ത് മേഖല പ്രസിഡന്റ് പി. എ. മുഹമ്മദ് റാഫി അധ്യക്ഷനായി. പരിസരദിന പോസ്റ്ററിന്റെ പ്രകാശനം ജില്ലാപഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പിൽ നിർവ്വഹിച്ചു. അഴീക്കോട് മുനക്കൽ ടൂറിസം ഡെസ്റ്റിനേഷൻ കമ്മറ്റി അംഗം കെ.എസ്.സതീഷ്കുമാർ മാസ്റ്റർ ഏറ്റുവാങ്ങി. വി.മനോജ് സ്വാഗതവും പ്രൊഫ. കെ. അജിത നന്ദിയും പറഞ്ഞു. ഉച്ചക്ക് 2 മണിക്ക് കൊടുങ്ങല്ലൂർ ഗവ. താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ കേരള ആരോഗ്യവകുപ്പും കേരള ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ്മ സംഘടപ്പിച്ചു. കൊടുങ്ങല്ലൂർ ഗവ. താലൂക്ക്, ആശുപത്രി സുപ്രണ്ടന്‍റ് ഡോ.ടി.വി.റോഷ് അധ്യക്ഷനായി. കെ.എം.ബേബി മുഖ്യപ്രഭാഷണം നടത്തി. പരിപാടികൾക്ക് എ.ബി.മുഹമ്മദ് സഗീർ, കെ.സുരേഷ്കുമാർ, സുനിത മുരളീധരൻ, എൻ.വി.ഉണ്ണികൃഷ്ണൻ, എൻ.എസ്.ജയൻ, എൻ.എ.എം.അഷറഫ്, എം.സി.സുരേന്ദ്രൻ, അജിതപാടാരിൽ, ഗീതസത്യൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *