വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍

0

കോട്ടയം : ആഗസ്റ്റ് 6-ന് ഏകദിന വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കൺവെൻഷനിൽ പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറി കെ.മനോഹരൻ വിഷയം അവതരിപ്പിച്ചു. സംസ്ഥാന വിദ്യഭ്യാസ പുരോഗതിയുടെ ചരിത്രവും കാരണങ്ങളും ഇന്ന് ഈ രംഗത്ത് നിലനിൽക്കുന്ന വെല്ലുവിളികളും അദ്ദേഹം വിശദീകരിച്ചു. വിദ്യാഭ്യാസ രംഗത്തിന് പരിഷത്ത് നൽകിയ സംഭാവനകളും മാറുന്ന വിജ്ഞാനോത്സവത്തിന്റെ പ്രസക്തിയും അദ്ദേഹം വിശദീകരിച്ചു.
വിദ്യാഭ്യാസ രംഗത്തെ കുറിച്ച് നടന്ന ചർച്ചയിൽ കോട്ടയം ബി.ആര്‍.സിയുടെ ചാർജ് വഹിക്കുന്ന ബിന്ദു മോൾ, ശ്രീകണ്ഠമംഗലം സ്കൂൾ SMC ചെയർമാൻ ബിജു ജെയിംസ്, കുടമാളൂർLP സ്കൂൾ P TA പ്രസിഡന്റ് B.ജയപ്രകാശ്‌, വൈക്കം സെന്റ് സേവിയേഴ്സ് കോളേജ് അദ്ധ്യാപിക സി.പാർവതി, സംസ്ഥാന പരിസ്ഥിതി അവാർഡ്‌ നേടിയ കെ. ബിനു, പരിഷത്ത് പ്രവർത്തകരായ സി.ശശി, ഡോ.സുധീർ മുഹമ്മദ്, ജെ.എ.മാർട്ടിൻ എന്നിവരും പങ്കെടുത്തു.
ഉച്ചകഴിഞ്ഞ് നടന്ന സെഷനിൽ വിജ്ഞാനോൽസവ നടത്തിപ്പിന്റെ വിവിധ വശങ്ങളെ കുറിച്ച് ഡോ.ജോർജ് കെ.ഫിലിപ്പും പരിഷത്ത് മാസികകളെക്കുറിച്ചും സ്പെഷ്യൽ മാസികകളെ കുറിച്ചും മാഡം ക്യുറിയെ കുറിച്ചും പരിചയപ്പെടുത്തിക്കൊണ്ട് ശ്രീശങ്കറും സംസാരിച്ചു. ഭാവി പ്രവർത്തനത്തിന്റെ രൂപരേഖ കൺവീനർ അവതരിപ്പിച്ചു. ഭാവി പ്രവർത്തനങ്ങളെ കുറിച്ചും സജീവമായ ചർച്ച നടന്നു. കില ഫാക്കൽറ്റിയും humanistic psychology യിൽ internationally qualified ടീച്ചറുമായ ഡോ. മോട്ടി തോമസ് സക്കറിയ ഭാവി പ്രവർത്തനങ്ങൾക്കായി നിർദ്ദേശങ്ങൾ അവതരിപ്പിച്ചു
കൺവെൻഷനെ വിലയിരുത്തിക്കൊണ്ട് ശ്രീകൺണ്ടമംഗലം സ്കൂൾ SMC ചെയർമാൻ ബിജു ജെയിംസ് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് അധ്യക്ഷത വഹിച്ച കൺവെൻഷന് കൺവീനർ സ്വാഗതം പറഞ്ഞു. 32 പേർ കൺവെൻഷനിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed