വിദ്യാഭ്യാസ ശില്പശാലയും ജനകീയ കൺവെൻഷനും- തിരുവനന്തപുരം ജില്ല

0

27 /08/2022
തിരുവനന്തപുരം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ കൺവെൻഷൻ പിരപ്പൻകോട് ഗവ: എൽ.പി. എസ്സിൽ വെച്ച് 27 /08 നു രാവിലെ 10 മണിമുതൽ നടന്നു. ജില്ലാ പ്രസിഡന്റ് ശ്രീ. കെ. ജി ഹരികൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ഉദഘാടന സമ്മേളനത്തിൽ ഡോ. ബി. ശ്രീജിത്ത്, റിസർച് ഓഫീസർ, SCERT, മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് വിദ്യാഭാസ വിഷയസമിതി ചെയർമാൻ ഡോ.ജയകുമാറിന്റെ നേതൃത്വത്തിൽ നടന്ന ശില്പശാലയിൽ വിദ്യാഭാസ വിഷയസമിതി കൺവീനർ ശ്രീ. ജി. സുരേഷ് വിഷയായവധാരണവും ഗ്രൂപ്പ് ചർച്ച ക്രോഡീകരണവും നടത്തി. ഉച്ചയ്ക്ക് ശേഷം ജനകീയ കൺവെൻഷൻ മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കുതിരകുളം ജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പബായത്ത് മെമ്പർ ഷീലാകുമാരി അധ്യക്ഷത വഹിച്ചു. ശ്രീ. V.S അശോക് NEP സംബന്ധിച്ച വിഷയാവതരണം നടത്തി. KPSTA നേതാവ് ശ്രീ. R. ശ്രീകുമാർ പ്രതികരണങ്ങൾക്ക് മറുപടി നൽകി സംസാരിച്ചു. സെപ്റ്റംബർ 5-ന് മേഖലാ കൺവെൻഷനുകൾ തീരുമാനിച്ച് കൺവെൻഷൻ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *