പദ്ധതിയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വീട്ടുമുറ്റക്ലാസുകളും പ്രദർശനവും നടത്തിയത്. ഓരോ പ്രദേശങ്ങളിലും വീട്ടുകാരെ ഒന്നിച്ച് ഒരു വീട്ടിൽ വിളിച്ചു ചേർത്തു പദ്ധതിയുടെ പ്രവർത്തനങ്ങളെ പറ്റി ക്ലാസെടുക്കുകയും അഭിപ്രായങ്ങൾ ശേഖരിക്കുകയുമായിരുന്നു ക്ലാസിന്റെ ലക്ഷ്യം. മാലിന്യ നിർമാർജനത്തിനു വിവിധ രീതികൾ മെച്ചപ്പെടുത്തുക, ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യം വിശദീകരിക്കുക, പുതിയ ഊർജ ഉറവിടങ്ങളെക്കുറിച്ച് അറിവു നൽകുക, ശാസ്ത്രീയ കൃഷി രീതികൾ പരിചയപ്പെടുത്തുക. ജലസംരക്ഷണത്തിന്റെ പ്രധാന്യം ബോധ്യപ്പെടുത്തുക എന്നിവയാണു വീട്ടുമുറ്റ ക്ലാസുകളിൽ നടത്തിയത് പദ്ധതിയുടെ ഭാഗമായുള്ള പ്രദർശനങ്ങളും വീട്ടുമുറ്റ് ക്ലാസുകളോടൊപ്പം നടന്നു. ഇരുപതോളം വീട്ടുമുറ്റ ക്ലാസുകളാണു നടത്തിയത്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിപാടികൾ
- Home
- വാര്‍ത്തകള്‍
- വീട്ടുമുറ്റക്ലാസും പ്രദര്‍ശനവും