വേറിട്ട പ്രതിഷേധവുമായി യുവസമിതി

0
യുവസമിതി പ്രവർത്തകർ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത കലണ്ടറുകൾ വിതരണം ചെയ്യുന്നു

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ വേറിട്ട പ്രതിഷേധവുമായി നാദാപുരം മേഖലാ യുവസമിതി. ഭരണഘടനാ മൂല്യങ്ങൾ തകിടം മറിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത കലണ്ടറുകൾ വിതരണം ചെയ്തു കൊണ്ടാണ് യുവ സമിതി പ്രവർത്തകർ കല്ലാച്ചി ടൗണിൽ പ്രചാരണം നടത്തിയത്. പയന്തോങ്ങ് മുതൽ കല്ലാച്ചി പോസ്റ്റോഫീസ് വരെയുള്ള120 കടകളിൽ കലണ്ടറുകൾ എത്തിക്കുകയും ആളുകളുമായി സംവദിക്കുകയും ചെയ്തു. കലണ്ടറുകൾ കടകളിൽ പ്രദർശിപ്പിച്ചു കൊണ്ട് കടയുടമകൾ പ്രവർത്തനത്തോട് സഹകരിച്ചു. ആദർശ്, അതുല്യ, സംഗീത, അശ്വിൻ, സായന്ത്, ഷോഹിൽ, ശില്പ, സാരംഗ്, ശ്രീനിത എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *