ശാസ്ത്രജ്ഞരുടെ കഴിവുകൾ സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്തണം: ഡോ. ജോയ് ഇളമൺ

0
ഡോ. ജോയ് ഇളമൺ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

തൃശ്ശൂര്‍: ഗവ. മെഡിക്കൽ കോളേജ്, ആരോഗ്യശാസ്ത്ര സർവകലാശാല, സീ- മെറ്റ് എന്നീ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിലെ പ്രൊഫസർമാരെയും ശാസ്ത്രsscജ്ഞരെയും പുറത്ത് കൊണ്ടുവന്ന് അവരുടെ കഴിവുകൾ സമൂഹനന്മയ്ക്കായി വിനിയോഗിക്കണമെന്ന് കില (കേരള ഇൻസ്റ്റിട്ട് ഓഫ് ലോക്കൽ അഡ്മിനിട്രേഷൻ) ഡയറക്ടർ ഡോ. ജോയ് ഇളമൺ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുളങ്കുന്നത്തുകാവ് യൂണിറ്റ്, കില ഗ്രാമസ്വരാജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാദ്യകലയ്ക്ക് പേര്കേട്ട മുളങ്കുന്നത്തുകാവ് ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെ കേന്ദ്രം കൂടിയാണ്. മാലിന്യ Vസംസ്കരണം, കുടിവെള്ള സംരക്ഷണം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ഊർജസംരക്ഷണം തുടങ്ങിയ രംഗങ്ങളിൽ ജനങ്ങളോടൊപ്പം നിന്ന് അവർക്ക് സഹായകമായ വിധത്തിൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താൻ നമുക്ക് കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിഷത്ത് ഒല്ലൂക്കര മേഖലാ പ്രസിഡണ്ട് എം എൻ ലീലാമ്മ അധ്യക്ഷത വഹിച്ചു.
ജില്ലാ ജന്റർ ചെയർപെഴ്സൺ സി വിമല, പരിഷത്ത് ജില്ലാ സെക്രട്ടറി ടി സത്യനാരായണൻ, ബിജു പണിക്കർ , ഡോ. ടി രാധിക, ഐ കെ മണി, ഡോ. ജിയോ തരകൻ ,സുഭാഷ് ചന്ദ്ര ബോസ്, എ ദിവാകരൻ, സി ബാലചന്ദ്രൻ, ടി ഹരികുമാർ എന്നിവർ സംസാരിച്ചു.
യൂണിറ്റ് ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു. ഡോ. ജിയൊ തരകൻ (പ്രസി.), പി എസ്.ഹൃദ്യ (വൈസ്. പ്രസി.), ടി ഹരികുമാർ (സെക്ര.), ഷീല മണി (ജോ. സെക്ര.)

Leave a Reply

Your email address will not be published. Required fields are marked *