ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റ് വാർഷികവും സുഹൃദ് സംഗമവും

0

വാർഷികയോഗത്തിലും സുഹൃദ് സംഗമത്തിലും ആരോഗ്യ മേഖലയും വർധിച്ചു വരുന്ന ചികിത്സ ചെലവുകളൂം എന്ന വിഷത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം മുൻ മേധാവി ഡോ :കെ .വിജയകുമാർ ക്ലാസ് എടുക്കുന്നു

തുരുത്തിക്കര : ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റ് വാർഷികവും തുടര്‍ന്ന് സുഹൃദ് സംഗമവും സംഘടിപ്പിച്ചു. ആശാരിപ്പുറത്ത് ജിതിൻ ഗോപിയുടെ വസതിയിൽ നടന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാജി മാധവൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയും വർധിച്ചു വരുന്ന ചികിത്സാ ചെലവുകളൂം എന്ന വിഷത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം മുൻ മേധാവി ഡോ.കെ.വിജയകുമാർ ക്ലാസ് എടുത്തു. ഐ.ആർ.ടി.സി സമത പ്രൊഡക്ഷൻ സെന്റർ ഡയറക്ടർ വി.ജി.ഗോപിനാഥ്‌ സംഘടനാ രേഖ അവതരിപ്പിച്ചു .യൂണിറ്റ് പ്രസിഡണ്ട് കെ.എം. പ്രകാശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി മുരുകേശൻ എം.കെ, സമത ചെയർപേഴ്സൺ ദീപ്തി ബാലചന്ദ്രൻ, യുവസമിതി സെക്രട്ടറി ജിബിൻ ടി എന്നിവർ യഥാക്രമം യൂണിറ്റ്, സമതവേദി, യുവസമിതി എന്നിവയുടെ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *