ശാസ്ത്രാവബോധ ക്യാമ്പയിന്‍ തുടങ്ങി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുസാറ്റ് ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശാസ്ത്രാവബോധ കാമ്പയിന്റേയും ബഹിരാകാശ ശാസ്ത്ര – ജ്യോതിശാസ്ത്ര ഏകദിന ശില്പശാലയുടേയും ഉദ്ഘാടനം കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. കെ.എൻ. മധുസൂദനൻ നിർവ്വഹിച്ചു.
വളരെ സന്ദിഗ്ദ്ധമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും ശാസ്ത്രീയതയ്ക്ക് എതിരെയുള്ള പ്രവർത്തനങ്ങൾക്ക് സ്വീകാര്യത കൂടുന്ന സാഹചര്യമാണ് വളർന്നു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യം, കല തുടങ്ങിയ മാധൃമങ്ങളിലൂടെയുള്ള സ്വതന്ത്രാവിഷ്കാരങ്ങൾ കനത്ത വെല്ലുവിളി നേരിടുകയാണ്. ശാസ്ത്രത്തിന്റെ സംസ്കാരം ഉൾക്കൊള്ളാതെ ശാസ്ത്ര സാങ്കേതിക നേട്ടങ്ങളിൽ മാത്രം ഊറ്റം കൊള്ളുകയാണ് നാം. ഇത് സാമൂഹ്യ പുരോഗതിക്ക് തടസ്സമാകുന്നു. ഇത്തരത്തിലുള്ള പ്രതിസന്ധികളെ പ്രതിരോധിക്കണമെങ്കിൽ ശാസ്ത്ര ബോധത്തെ പൊതുബോധമാക്കാൻ ജനങ്ങൾക്കി ടയിലെ ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ കൊണ്ടേ കഴിയൂ എ ന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
ഡോ. ടെറ്റസ് കെ. മാത്യൂ അധ്യക്ഷനായി. പരിഷത്ത് ജില്ലാ സെക്രട്ടറി സി.ഐ.വർഗീസ് സ്വാഗതവും ഡോ. ചാൾസ് ജോസ് ന്നന്ദിയും പറഞ്ഞു. ഡോ.എൻ. ഷാജി, ഡോ. ടൈറ്റസ് കെ.മാത്യൂ, പ്രൊഫ.പി.കെ. രവീന്ദ്രൻ, അതുൽ ആർ.ടി., ഡോ. ചാൾസ് ജോസ് എന്നിവർ വിവിധ വിഷയങ്ങളിൽ അവതരണം നടത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ