ശാസ്ത്ര കാപട്യങ്ങൾ തിരിച്ചറിയുക

0
ഇരിട്ടി മേഖലാ ജനകീയ പാഠശാലയുടെ സദസ്സ്

കണ്ണുര്‍: ഇരിട്ടി മേഖലാ ജനകീയ പാഠശാലയുടെ ആഭിമുഖ്യത്തിൽ ആറാം ഇന്ദ്രിയത്തിന് പിന്നിൽ എന്ന ഡമോൺസ്ട്രേഷൻ സംഘടിപ്പിച്ചു. നിറഞ്ഞ സദസ്സിൽ പ്രീത് അഴിക്കോടിന്റെ അവതരണത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്. ഇന്ന് കേരളീയ സമൂഹത്തിൽ പ്രത്യേകിച്ച് മദ്ധ്യ, സമ്പന്ന വർഗ്ഗക്കാരിൽ സ്വാധീനം ചെലുത്തി കൊണ്ടിരിക്കുന്ന പ്രവചനം, മനസ്സ് വായിക്കൽ, മനശക്തിപ്രയോഗം, രോഗശാന്തി പ്രാർത്ഥന തുടങ്ങിയ ശാസ്ത്ര കാപട്യങ്ങളെ തിരിച്ചറിയാനുള്ള ബോധവൽക്കരണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതായിരുന്നു. പങ്കെടുത്തവര്‍ പറഞ്ഞ തങ്ങളുടെ ജീവിതത്തിലുണ്ടായ അത്ഭുത സംഭവങ്ങളും അനുഭവങ്ങളും പ്രീത് ശാസ്ത്രത്തിന്റെ രീതിയിൽ വ്യക്തമായി വിശദീകരിച്ചു. എം.വിജയകുമാർ സ്വാഗതവും കെ.ഹരീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *