സംഘടനാ വിദ്യാഭ്യാസം – സംസ്ഥാന ക്യാമ്പുകൾ സമാപിച്ചു

0
മലപ്പുറം സംഘടനാ വിദ്യാഭ്യാസ ക്യാമ്പില്‍ കെ ടി രാധാകൃഷ്ണന്‍ ‍ സംസാരിക്കുന്നു
തിരുവനന്തപുരം സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് ടി ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തേഞ്ഞിപ്പലം /തിരുവനന്തപുരം: കേന്ദ്ര നിർവാഹക സമിതി അംഗങ്ങൾക്കും ജില്ലാ ഭാരവാഹികൾക്കുമായി രണ്ടു ഘട്ടങ്ങളിലായി സംഘടിപ്പിച്ച സംസ്ഥാന സംഘടനാ വിദ്യാഭ്യാസ ക്യാമ്പുകൾ സമാപിച്ചു. ജൂലൈ 13, 14 തീയതികളിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസ് ഗവ. എൽ പി സ്കൂളിൽ നടന്ന ക്യാമ്പ് മുൻ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എ പി മുരളീധരൻ, വൈസ് പ്രസിഡന്റുമാരായ ലില്ലി കർത്ത, ഡോ. എൻ ഷാജി, ടി. ഗംഗാധരൻ, പി.എം. ഗീത, എൻ. ശാന്തകുമാരി, ടി.കെ. ദേവരാജൻ, ഡോ. എസ്. മിഥുൻ, കെ.ടി. രാധാകൃഷ്ണൻ, യുറീക്ക എഡിറ്റർ, സി.എം. മുരളീധരൻ, ഐടി ഉപസമിതി കൺവീനർ കെ.എസ്. സുധീർ, ജനറൽ സെക്രട്ടറി കെ. രാധൻ എന്നിവർ പങ്കാളിത്ത പഠനരീതിയിൽ നടന്ന വിവിധ സെഷനുകൾ നയിച്ചു. സംസ്ഥാന സെക്രട്ടറി കെ. വിനോദ് കുമാറായിരുന്നു കോ- ഓഡിനേറ്റർ. മലപ്പുറം ജില്ലാ പ്രസിഡൻറ് വി. വിനോദ്, ജില്ലാ സെക്രട്ടറി സി.എൻ. സുനിൽ എന്നിവരോടൊപ്പം തിരൂരങ്ങാടി മേഖലാ കമ്മിറ്റി അംഗങ്ങളും ക്യാമ്പിന്റെ വിജയത്തിനായി ഉയർന്നു പ്രവർത്തിച്ചു.
ജൂലൈ 20, 21 തീയതികളിൽ തിരുവനന്തപുരം പടിഞ്ഞാറെകോട്ട മിത്ര നികേതനിൽ നടന്ന രണ്ടാമത്തെ ക്യാമ്പ് മുൻ സംസ്ഥാന പ്രസിഡന്റ് ടി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റുമാരായ ടി. രാധാമണി, ആർ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. മുൻ പ്രസിഡന്റ് ഡോ. എൻ. കെ. ശശിധരൻ പിളള, ശാസ്ത്രഗതി
എഡിറ്റർ ബി. രമേഷ്, ജന്റർ വിഷയ സമിതി കൺവീനർ പി.എസ്. ജൂന, ജോജി കൂട്ടുമ്മേൽ, ഐടി ഉപസമിതി കൺവീനർ കെ.എസ്. സുധീർ, എൻ. ജഗജീവൻ, ആർ. രാധാകൃഷ്ണൻ, സംസ്ഥാന പ്രസിഡന്റ് ഏ.പി. മുരളീധരൻ, ജനറൽ സെക്രട്ടറി കെ. രാധൻ, സംസ്ഥാന സെക്രട്ടറി വി. മനോജ് കുമാർ, ജി. രാജശേഖരൻ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. സംസ്ഥാന സെക്രട്ടറി ഷിബു അരുവിപ്പുറമായിരുന്നു ക്യാമ്പ് കോ – ഓഡിനേറ്റർ. സംസ്ഥാന ട്രഷറർ സന്തോഷ് ഏറത്ത്, പി. ഗോപകുമാർ, കെ.ജി. ഹരികൃഷ്ണൻ, ജില്ലാ സെക്രട്ടറി എസ്. ജയകുമാർ, ജില്ലാ പ്രസിഡണ്ട് ബി പ്രഭാകരന്‍ തുടങ്ങിയവരോടൊപ്പം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗങ്ങളും ക്യാമ്പിന്റെ സംഘാടനത്തിനു നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *