സയൻസ് സെന്ററിൽ തുണി സഞ്ചി നിർമാണ പരിശീലനം

തുരുത്തിക്കര റൂറൽ സയൻസ് ആന്റ് ടെക്‌നോളജി സെന്റർ -സയൻസ് സെന്ററിൽ വിവിധതരം തുണിസഞ്ചികളുടെ നിർമാണ പരിശീലനം സംഘടിപ്പിച്ചു. സയൻസ് സെന്റർ പ്രൊഡക് ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രഞ്ജി കുര്യൻ ഉദ്ഘാടനം ചെയ്തു. സയൻസ് സെന്റർ ഡയറക്ടർ ഡോ.എൻ ഷാജി അധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാജി മാധവൻ, ഗ്രാമപഞ്ചായത്ത് പത്താം വാർഡ് അംഗം നിജി ബിജു, ശാസ്ത്രസാഹിത്യ പരിഷത് എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എൻ സുരേഷ്, മുളന്തുരുത്തി മേഖല സെക്രട്ടറി കെ പി രവികുമാർ, തുരുത്തിക്കര സൗത്ത് വെസ്റ്റ് റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ബിജു ജോയി എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. പി എം മഞ്ജുഷ ആമുഖാവതരണം നടത്തിയ യോഗത്തിന് രജിസ്ട്രാർ പി എ തങ്കച്ചൻ സ്വാഗതവും കൺവീനർ ദീപ്തി ബാലചന്ദ്രൻ നന്ദിയും പറഞ്ഞു. ശാസ്ത്രസാഹിത്യ പരിഷത് തുരുത്തിക്കര യൂണിറ്റ് വൈസ് പ്രസിഡണ്ട് ശാന്താ എം കെ, സമതവേദി സെക്രട്ടറി മിനി കൃഷ്ണൻകുട്ടി, യുവസമിതി മേഖലാ പ്രസിഡണ്ട് ജിഷാ ഗോപി, അംബിക കെ എസ്, രമ്യ ജയൻ, യുവസമിതി പ്രവര്‍ത്തകരായ ജിസ്ന ടി, കെ ബി കൃഷ്ണപ്രിയ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Share

One thought on “സയൻസ് സെന്ററിൽ തുണി സഞ്ചി നിർമാണ പരിശീലനം

  1. ഈ ട്രെയിനിങ് നടത്തിയവരുടെ contact share ചെയ്യാമോ

Leave a Reply

Your email address will not be published.