സുഗതകുമാരി ടീച്ചർ അനുസ്മരണം

0

മലപ്പുറം: തൃപ്രങ്ങോട് യൂണിറ്റിന്റെയും ആൾക്കൂട്ടം വായനശാലയുടെയും ആഭിമുഖ്യത്തിൽ അന്തരിച്ച പത്മശ്രീ സുഗതകുമാരി ടീച്ചർ അനുസ്മരണം നടത്തി. യൂണിറ്റ് പ്രസിഡന്റ് കെ ആർ രാമനുണ്ണി നമ്പൂതിരി അദ്ധ്യക്ഷതവഹിച്ച യോഗത്തിന് കെ പി നൗഷാദ് സ്വാഗതം പറഞ്ഞു.
പു.ക.സ. ജില്ലാ കമ്മിറ്റി അംഗം അഡ്വ. രാജേഷ് പുതുക്കാട് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി വി വി മണി കണ്ഠൻ, മേഖലാ പ്രസിഡന്റ് മധു, യൂണിറ്റ് സെക്രട്ടറി സുഭാഷ് ചമ്രവട്ടം, കെ എം ഉമ്മർ ഫാറൂഖ്, എ ജയരാജ്, ലുഖ്മാൻ കെ പി തുടങ്ങിയവർ സംസാരിച്ചു. പ്രമുഖരും സഹൃദയരുമായി നാൽപതോളം പേർ മുഴുവൻ സമയം പങ്കെടുത്തു.
കെ പി ഹഫ്സത്ത്, കവയിത്രി സുഗതകുമാരിയുടെ കവിതയും സിന്ധു സുഗതകുമാരിയുടെ വിയോഗത്തെ സ്മരിച്ചു. ഇ വാസുദേവൻ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *