“സ്വാശ്രയകേരളം ഹരിതകേരളം”

0

പി പി സി ക്യാമ്പയിന് ഒരുങ്ങാം

രാജ്യത്തിന്റെ സ്വാശ്രയത്വവും ജനാധിപത്യവും വെല്ലുവിളികളെ നേരിടുമ്പോള്‍ അതിനെതിരെ ജനങ്ങളെ അണിനിരത്തേണ്ട ബാധ്യത നമുക്കുണ്ട്. ഈ ലക്ഷ്യം വച്ചുകൊണ്ട് പരിഷത്ത് പ്രൊഡക്ഷന്‍ സെന്റര്‍ ഒക്‌ടോബര്‍ 2 മുതല്‍ നവംബര്‍ 14 വരെ വിപുലമായ സ്വാശ്രയ – ബദല്‍ ഉല്‍പ്പന്ന പ്രചാരണ ക്യാമ്പയിന് തുടക്കമിടുകയാണ്. സംഘടനയുടെ എല്ലാ പിന്തുണയും സഹായസഹകരണവും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കേണ്ടതുണ്ട്. നാം ഏറ്റെടുത്തിട്ടുള്ള മറ്റ് പ്രവര്‍ത്തന ങ്ങള്‍ക്കൊപ്പം ഇതും വിജയിപ്പിക്കാനുള്ള ബാധ്യത നമുക്കോരോരുത്തര്‍ക്കുമുണ്ട്. ജില്ലയില്‍ ഇത് നടപ്പിലാക്കാനുള്ള എല്ലാവിധ പിന്തുണയും പി.പി.സി യും ഐ.ആര്‍.ടി.സി യും നല്‍കും.
“സ്വാശ്രയകേരളം ഹരിതകേരളം” എന്നതാണ് നമ്മുടെ ക്യാമ്പയിന്‍ മുദ്രാവാക്യം. വിപുലമായ ഭവന സന്ദര്‍ശനം, സാശ്രയത്വസന്ദേശം പ്രചരിപ്പിക്കുന്ന പാനല്‍ പ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം, ലഘുലേഖ പ്രചാരണം, ബദല്‍ ‍ഉത്പന്ന പ്രചാരണം. വീട്ടുമുറ്റസംവാദങ്ങള്‍, പോസ്റ്റര്‍ പ്രചാരണം, അയല്‍പക്ക സംവാദങ്ങള്‍ എന്നിവയാണ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ നമ്മള്‍ തീരുമാനിച്ചിട്ടുളള മറ്റ് പ്രവര്‍ത്തനങ്ങളോടൊപ്പം ഈ ക്യാമ്പയിനും കൂട്ടിയോജിപ്പിക്കാനാവണം. ഇതിനായി താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ ഒരോ ജില്ലയിലും സംഘടിപ്പിക്കണം.
സമത ഉല്‍പ്പന്നങ്ങള്‍ സ്ഥിരമായി വാങ്ങി ഉപയോഗിക്കുന്ന 300 വീടുകള്‍ കണ്ടെത്തുകയാണ് ലക്ഷ്യം.ഓരോ മേഖലയിലും തൊഴില്‍രഹിതരായ പരിഷത് പ്രവര്‍ത്തകരെ Field Marketing Executive മാരായി കണ്ടെത്താന്‍ കഴിയണം. സംഘടനയില്‍ നിന്നും അത്തരം പ്രവര്‍ത്തകരെ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്ന് ഒരാളെ കണ്ടെത്തിയാല്‍ മതിയാകും.

1
300 രൂപയുടെയെങ്കിലും സമത ടോയ്‌ലറ്ററി ഉല്‍പ്പന്നങ്ങല്‍ (കുളി/ അലക്ക് സോപ്പുകള്‍, ഡിറ്റര്‍ജന്റ്, ഫിനോല്‍ കോമ്പൗണ്ട്, സ്റ്റിഫ്‌നര്‍, ഹാന്റ് വാഷ്, ഡിഷ് വാഷ്, ടോയ്‌ലറ്റ് ക്ലീനര്‍) ഓരോ മാസവും സ്ഥിരമായി വാങ്ങി ഉപയോഗിക്കുന്ന 300 വീടുകള്‍ കണ്ടെത്തണം. താത്പര്യപ്പെടുന്ന വീടുകളില്‍ നിന്നും സമ്മതപത്രം വാങ്ങി നല്‍കുന്ന പ്രവര്‍ത്തനം മേഖലാ കമ്മിറ്റി ചെയ്യണം.
ഇത് വഴി മേഖലാ/ ജില്ലാ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥിരമായ ഒരു സാമ്പത്തിക സ്രോതസ്സും ഉറപ്പുവരുത്താനാവും. ലഭിക്കുന്ന കമ്മീഷന്‍/ ഇന്‍സെന്റീവിന്റെ വിവരങ്ങല്‍ താഴെ പറയുന്ന പ്രകാരമായിരിക്കും. 300 വീടുകളില്‍ 300 രൂപയുടെയെങ്കിലും ഉല്‍പ്പന്നങ്ങല്‍ വിതരണം ചെയ്യുന്ന വ്യക്തിക്ക് പ്രതിമാസം 15000 രൂപ ലഭിക്കും. ആകെ വില്പനയുടെ 3% മേഖലയ്ക്കും 2% ജില്ലയ്ക്കും കമ്മീഷനായി നല്‍കുന്നതാണ്.
ക്യാമ്പയിന്‍ ആരംഭിക്കുന്നതിന് മുന്‍പു തന്നെ ഫീല്‍ഡ് മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ്‌സിനെ കണ്ടെത്തി ബയോഡാറ്റാ പി പി സിയില്‍ നല്‍കേണ. ഇവര്‍ക്കാവശ്യമായ പരിശീലനം, കരാറിലേര്‍പ്പെടല്‍ എന്നിവ പി പി സി ചെയ്യുന്നതാണ്.

2
ഒക്‌ടോബര്‍ 2 മുതല്‍ നവംബര്‍ 14 വരെ മുന്‍കൂട്ടി തീരുമാനിക്കുന്ന 15 ദിവസങ്ങളില്‍ വിപുലമായ ഊര്‍ജ ക്യാമ്പയിന്‍. മേഖലയിലെ തെരെഞ്ഞെടുത്ത ഒന്നോ രണ്ടോ പഞ്ചായത്തുകളിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, ADS, റസിഡന്റ് അസോസിയേഷനുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് 50 ഊര്‍ജ ക്ലാസ്സുകള്‍ നടക്കണം. ഇതിനാവശ്യമായ വീഡിയോ/പ്രസന്റേഷന്‍ പി.പി.സി യില്‍ നിന്നും തയ്യാറാക്കി നല്‍കും.
ഓരോ മേഖലയിലും ഒരു ബദല്‍ ഉല്‍പ്പന്നമെന്ന നിലയില്‍ 540 ചൂടാറാപ്പെട്ടികള്‍ പ്രചരിപ്പിക്കാനാവണം. ചൂടാറാപ്പെട്ടി പ്രചാരണത്തിനാവശ്യമായ ബ്രോഷറുകളും മുന്‍കൂട്ടി പണം ശേഖരിക്കാനുള്ള കൂപ്പണുകളും പി.പി.സി ലഭ്യമാക്കും. ഇതുവഴി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ ചൂടാറാപ്പെട്ടിക്കും 100 രൂപ വീതം കമ്മീഷന്‍ ലഭിക്കും. മേഖല- ജില്ലാ വിഹിതം എത്രയെന്ന് അതത് ജില്ലകള്‍ക്ക് തീരുമാനിക്കാവുന്നതാണ്.
ഒരു ജില്ലയില്‍ കുറഞ്ഞത് 2500 ചൂടാറാപ്പെട്ടികള്‍ പ്രചരിപ്പിക്കണം

3
മുഴുവന്‍ തരിശുഭൂമിയിലും കൃഷി ചെയ്യുന്നതിനുള്ള ക്യാമ്പയിന്‍/ജലസ്രോതസ്സുകളുടെ ശുചീകരണം.
മേഖലയിലെ മുഴുവന്‍ പരിഷത്ത് അംഗങ്ങളേയും പരിഷത്ത് സഹയാത്രികരേയും പങ്കെടുപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സംഘാടകസമിതി സെപ്തംബര്‍ 30 നകം രൂപീകരിക്കണം.
ഓരോ യൂണിറ്റിലും ഭവനസന്ദര്‍ശനം നടത്താനുള്ള സ്‌ക്വാഡ് രൂപീകരികരിച്ച് മേഖലാ ഭാരവാഹികള്‍ക്കോ ജില്ലാകമ്മിറ്റി അംഗങ്ങള്‍ക്കോ ചുമതല നല്‍കണം.
ഒരു സ്‌ക്വാഡ് പത്ത് ദിവസത്തിനുള്ളില്‍ 250 വീടുകള്‍ എങ്കിലും സന്ദര്‍ശിക്കുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം.

4
ജില്ലകളിലെ ഐ.ആര്‍.ടി.സി ഹരിതസഹായസ്ഥാപനം പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കാവുന്ന സമ്പൂര്‍ണ്ണ മാലിന്യസംസ്‌കരണ ക്യാമ്പയിന്‍. എല്ലാ വീടുകളിലും ഏതെങ്കിലും ഒരു ജൈവമാലിന്യസംസ്‌കരണ സംവിധാനം ഉറപ്പാക്കണം.
ഹരിതകര്‍മസേനാംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ വീടുകളിലും പരിചയപ്പെടുത്തി അജൈവമാ ലിന്യങ്ങളുടെ ശേഖരണം/വിപണനം ഉറപ്പാക്കി, നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ സമ്പൂര്‍ണ്ണ ഉറവിട മാലിന്യ സംസ്‌കരണ പഞ്ചായത്ത് പ്രഖ്യാപനമാവണം നമ്മുടെ ലക്ഷ്യം.
ഇതിനായി ഇപ്പോള്‍ തന്നെ ഇടപെട്ടാല്‍ പഞ്ചായത്തുകളില്‍ പ്രൊജക്ട് തയ്യാറാക്കാനാവും. സെപ്തംമ്പര്‍ 30 വരെ പ്രൊജക്റ്റ് റിവിഷന് സമയമുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *