ഹരിതചുവടുമായി പുലരി ബാലവേദി

തുരുത്തിക്കര: പരിസ്ഥിതി ദിനത്തിൽ ഹരിത ചുവടുമായി തുരുത്തിക്കര പുലരി ബാലവേദി. തയ്യല്‍ വേസ്റ്റായ കോട്ടൺ തുണികൾ ഉപയോഗിച്ച് നിർമ്മിച്ച പെൻസിൽ പൗച്ചുകളായ, ചങ്ങാതി ചെപ്പുകൾ കുട്ടികൾക്ക് വിതരണം ചെയ്താണ് പരിസ്ഥിതി ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചത്. യൂണിറ്റ് സെക്രട്ടറി അരുൺ കെ.ജി.യുടെ അദ്ധ്യക്ഷതയില്‍ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് മെമ്പർ വി. കെ. വേണു യോഗം ഉദ്ഘാടനം ചെയ്തു. മേഖലാ പരിസര വിഷയ സമിതി കൺവീനർ പി.കെ.രഞ്ചൻ ചങ്ങാതി ചെപ്പ് വിതരണ ഉൽഘാടനം നിർവഹിച്ചു. വി. അമൃത ലോക പരിസ്ഥിതിദിന സന്ദേശം നൽകി. ഹരിത ശ്രീ വെജിറ്റബിൾ ക്ലസ്റ്റർ പ്രസിഡന്റ് കെ. കെ. ജോർജ് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. പുലരി ബാലവേദി സെക്രട്ടറി മിത്രാ അനിൽകുമാർ സ്വാഗതവും യുവ സമിതി സെക്രട്ടറി ജിബിൻ തങ്കച്ചൻ നന്ദിയും പറഞ്ഞു.

You may have missed