കണ്ണൂർ: ശാസ്ത്രസാഹിത്യ പരിഷത്ത് തളിപ്പറമ്പ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജൂൺ 3 ഞായറാഴ്ച ഹരിതവണ്ടി പ്രയാണം നടത്തി. മോറാഴ വില്ലേജ് ഓഫീസ് പരിസരത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സോളമൻ.ടി.ജി.ഉദ്ഘാടനം ചെയ്തു. ലഘുലേഖാ പ്രകാശനം പ്രൊഫ.എൻ.കെ.ഗോവിന്ദന് നൽകി വില്ലേജ് ഓഫീസർ എൽ.ലേഖ നിർവഹിച്ചു. വാർഡ് കൗൺസിലർ ടി.യു.സുനിത അധ്യക്ഷത വഹിച്ചു. പതിനേഴ് കേന്ദ്രങ്ങളിൽ |വൃക്ഷത്തൈകളും ലഘുലേഖയും വിതരണം ചെയ്യുന്നതോടൊപ്പം പരിസരദിനാചരണത്തിന്റെ പ്രാധാന്യം വിശദമാക്കിക്കൊണ്ടുള്ള ലഘു പ്രഭാഷണവും നടത്തി. ആകെ 1550 വൃക്ഷത്തൈകൾ വിതരണം ചെയ്തു. ഓഷധി, ഫോറസ്റ്റ് വകുപ്പ് എന്നിവിടങ്ങളിൽ നിന്നായാണ് വൃക്ഷത്തൈകൾ സമാഹരിച്ചത്. എല്ലാ യൂണിറ്റുകളിലും ഗ്രാമപത്ര അനാച്ഛാദനവും നടത്തി.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിപാടികൾ
- Home
- ജില്ലാ വാര്‍ത്തകള്‍
- ഹരിതവണ്ടി പ്രയാണം