“ആരാണ് ഇന്ത്യക്കാര്‍” ശാസ്ത്രകലാജാഥകള്‍ക്ക് തുടക്കമായി
“തനിമകളുടെ വേരു തിരഞ്ഞാല്‍
അഭയാര്‍ത്ഥികൾനാമെല്ലാരും…
അതിനാല്‍ ഇവിടെത്തന്നെ പൊറുക്കും,
ഇവിടെ മരിക്കും നാം..”
കോഴിക്കോട്: പിറന്ന മണ്ണിൽ നിന്നും ആട്ടിയിറക്കപ്പെടുന്നവരുടെ നൊമ്പരവുമായി ശാസ്ത്രകലാജാഥ ജനുവരി 30 പര്യടനം തുടങ്ങി. പൗരത്വത്തിന്റെ പേരുപറഞ്ഞ് നാടിനെ വിഭജിക്കുന്നതിനെതിരായ പ്രതികരണത്തിലൂടെയും പ്രതിഷേധത്തിലൂടെയും നാടുണർത്തലാകുകയാണ് ജാഥ. ആരാണ് ഇന്ത്യക്കാർ? എന്ന നാടകമാണ് ശാസ്ത്രകലാജാഥയിൽ അവതരിപ്പിക്കുന്നത്.
റഫീഖ് മംഗലശ്ശേരി രചനയും സംവിധാനവും നിർവഹിച്ച നാടകത്തിലെ ഗാനങ്ങൾ രചിച്ചത് എം എം സചീന്ദ്രനും കരിവെള്ളൂർ മുരളിയുമാണ്. സംഗീത സംവിധാനം കോട്ടക്കൽ മുരളിയും കലാ സംവിധാനം പ്രണേഷ് കുപ്പിവളവ്, അനിൽ തച്ചണ്ണ എന്നിവരുമാണ് നിർവഹിച്ചത്. സംസ്ഥാനത്ത് പത്ത് നാടകസംഘങ്ങൾ 14 ജില്ലകളിലെ 451 കേന്ദ്രങ്ങളിൽ നാടകം അവതരിപ്പിക്കും. ശാസ്ത്രകലാജാഥയുടെ സ്വീകരണത്തിന്റെ ഭാഗമായി ജനസമ്പർക്ക പരിപാടികളും ശാസ്ത്രക്ലാസുകളും നടന്നു വരുന്നു. ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത കലണ്ടർ വീടുതോറും പ്രചരിപ്പിക്കുന്നു.
മലപ്പുറം പുറമണ്ണൂരിൽ സിനിമാ സംവിധായകൻ സക്കറിയ, കോട്ടയം പൂഞ്ഞാറിൽ ഡോ. ബി ഇക്ബാല്‍, കണ്ണൂരില്‍ ഡോ. കെ പി അരവിന്ദന്‍, കോഴിക്കോട് പ്രൊഫ. സി പി നാരായണൻ, കൊല്ലത്ത്
ഉപ്പൂടിൽ ഏഴാച്ചേരി രാമചന്ദ്രൻ, പാലക്കാട് മണ്ണാർക്കാട് ടി ഡി രാമകൃഷ്ണൻ, തൃശൂരില്‍ നാടക് ജനറൽ സെക്രട്ടറി ജെ ശൈലജ എന്നിവരും ജാഥകൾ ഉദ്ഘാടനം ചെയ്തു.