കഴക്കൂട്ടം മേഖല സമ്മേളനം

0

2025 മാർച്ച് 15,16 തീയതികളിൽ മേനംകുളം ഗവൺമെൻറ് എൽപിഎസ് വച്ച് നടന്ന കഴക്കൂട്ടം മേഖല സമ്മേളനം അന്ധവിശ്വാസ നിരോധന നിയമം അടിയന്തരമായി നടപ്പിലാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. സെൻറർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ് അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ അഭിലാഷ് ടി “കേരള വികസനവും സാമൂഹ്യനീതിയും – ദളിത് ആദിവാസി വിഭാഗങ്ങളുടെ അദൃശ്യത” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിക്കൊണ്ട് മേഖലാസമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് ദേവപാലന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിനിധി സമ്മേളനത്തിൽ മേഖലാ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും ട്രഷറർ കണക്കും അവതരിപ്പിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി ആർ ജയചന്ദ്രൻ സംഘടന രേഖ അവതരിപ്പിച്ചു. അന്ധവിശ്വാസ നിരോധന നിയമം നടപ്പിലാക്കണമെന്ന പ്രമേയത്തിന് പുറമേ തുമ്പ മുതൽ പെരുമാതുറ വരെയുള്ള കടൽത്തീരത്തെ മാലിന്യമേക്ഷേപം അവസാനിപ്പിക്കുക, കേരളത്തിൽ വർദ്ധിച്ചുവരുന്ന കൗമാര ലഹരി ഉപയോഗം, കടൽ മണൽ ഖനന പദ്ധതി ഉപേക്ഷിക്കുക എന്നീ മൂന്ന് പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
മേഖലാ സമ്മേളനം തിരഞ്ഞെടുത്ത പുതിയ ഭാരവാഹികൾ :  ദേവപാലൻ ഡി-പ്രസിഡൻറ്, എസ് ബാബുക്കുട്ടൻ –  സെക്രട്ടറി, ബേബി ഷമ്മി ഗഫൂർ  – വൈസ് പ്രസിഡൻറ്, ഹരിഹരൻ കെ –  ജോയിൻറ് സെക്രട്ടറി , സുനിൽകുമാർ ടി. – ട്രഷറർ

Leave a Reply

Your email address will not be published. Required fields are marked *