ക്ലാസ്സ് റൂം ലൈബ്രറി ആരംഭിച്ചു
മൈനാഗപ്പള്ളി: കൊല്ലം ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ PTA കളുമായി സഹകരിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ചുവരുന്ന ക്ലാസ്സിലൊരു ലൈബ്രറി എന്ന പദ്ധതിപ്രകാരം വേങ്ങ MSBHS ൽ ക്ലാസ്സ് ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. സ്കൂളിൽ ഹെഡ് മാസ്റ്ററായിരുന്ന മാലിത്തറ ടി.മാത്യു വൈദ്യന്റെ സ്മരണയ്ക്കായി, മകൻ ഡോ.ബിജു മാത്യു സമർപ്പിച്ച അലമാരയും പുസ്തകങ്ങളുമടങ്ങുന്ന ലൈബ്രറി, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ. പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് എൻ.മുഹമ്മദ്കുഞ്ഞ് അധ്യക്ഷനായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് കരുനാഗപ്പള്ളി മേഖലാ സെക്രട്ടറി കെ.മോഹനൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജി.ശാന്തകുമാരി, വാർഡ് മെമ്പർ വൈ.ഷാജഹാൻ, വിദ്യാര്‍ഥി പ്രതിനിധി മാസ്റ്റർ ശബരിനാഥ് എന്നിവർ ആശംസാപ്രസംഗം നടത്തി. പരിഷത്ത് പഞ്ചായത്ത് കൺവീനർ ഡി.പ്രസന്നകുമാർ സ്വാഗതവും സ്കൂൾ ഹെഡ്‌മാസ്റ്റർ ഷാജിതോമസ് നന്ദിയും പറഞ്ഞു.