അസ്ട്രോണമിക് സൊസൈറ്റി ഓഫ് ഇന്ത്യയും, CERD പോണ്ടിച്ചേരി, വിജ്ഞാൻ പ്രസാർ, സയൻസ് & ടെക്നോളജി ഗവ. ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച നിഴലില്ലാ ദിനം വർക്ക്ഷോപ്പ് പോണ്ടിച്ചേരിയിൽ സമാപിച്ചു. പോണ്ടിച്ചേരി ഏ.പി.ജെ.അബ്ദുൾ കലാം സയൻസ് സെന്റർ & പ്ലാനറ്റോറിയത്തിൽ മാർച്ച് 10, 11 തിയ്യതികളിൽ സതേണ്‍ റീജിയൻ വർക്ക്ഷോപ്പിൽ പരിഷത്തിനെ പ്രതിനിധീകരിച്ച് മനോജ് കുമാർ .വി, സുധീർ.പി, സീമ. എ.എം, പത്മജ.ബി എന്നിവർ പങ്കെടുത്തു. പരീക്ഷണ നിരീക്ഷണങ്ങൾ, റോൾ പ്ലേ, നിർമാണങ്ങൾ എന്നീ സെഷനുകൾക്ക് ടി.വി.വെങ്കിടേഷ്, പ്രിയ ഹസൻ, എബെനെസർ, സുന്ദർരാജ പെരുമാൾ, രഘു മേനോൻ എന്നിവർ നേതൃത്വം വഹിച്ചു. പ്രദേശികമായി നിഴലില്ലാദിനം കണ്ടെത്തുന്നതിനും പകൽ സമയത്തെ ജ്യോതിശാസ്ത്ര പഠനത്തിനും, ശാസ്ത്രാവബോധ ക്യാമ്പെയിന്റെയും ഭാഗമായി ഈ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകേണ്ടതുണ്ട്. ബാലവേദികൾ, സ്ക്കൂളുകൾ, യുവസമിതികൾ പോലുള്ള ഇടങ്ങളിൽ നിഴലില്ലാദിന പ്രവർത്തനപരിപാടികൾ ഉണ്ടാവണം. ജില്ല, മേഖലാ തലങ്ങളിൽ ബാലവേദി, യുവസമിതി, അധ്യാപകർ എന്നിവരെ ഉൾകൊള്ളിച്ച് ശില്പശാലകൾ സംഘടിപ്പിക്കണം.

Leave a Reply

Your email address will not be published. Required fields are marked *