ചെമ്പന്‍ ചന്ദ്രന് സ്വാഗതം- മാനാഞ്ചിറയില്‍ പരിഷത്ത് കൂട്ടായ്മ
ഈ നൂറ്റാണ്ടിലെ അപൂര്‍വ്വ ചാന്ദ്ര വിസ്മയത്തിന് സാക്ഷ്യം വഹിക്കാന്‍ ജനുവരി 31 ന് ബുധനാഴ്ച വൈകിട്ട് ആറു മണിമുതല്‍ കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സൗകര്യമൊരുക്കി. ബ്ലൂമൂണ്‍, ബ്ലഡ് മൂണ്‍, സൂപ്പര്‍ മൂണ്‍ എന്നീ ചാന്ദ്രപ്രദിഭാസങ്ങള്‍ ഒന്നിച്ചു വരുന്നതാണ് ഈ ചന്ദ്രഗ്രഹണം. ഈ ആകാശ വിസ്മയത്തിന് സാക്ഷ്യം വഹിക്കാനും ഗ്രഹണവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ചന്ദ്രഗ്രഹണം വീക്ഷിക്കുന്നതിനുമുള്ള സൗകര്യങ്ങളാണ് മാനാഞ്ചിറയില്‍ ഒരുക്കിയിരുന്നത്. കേരശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാക്കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.
തൊണ്ടയാട് ലേണേഴ്സ് ഹോമിലും ചാന്ദ്രവിസ്മയത്തെ സ്വാഗതം ചെയ്യുന്ന ഈ പരിപാടി പരിഷത്ത് സംഘടിപ്പിച്ചിരുന്നു.