തമിഴ്നാട് സയന്‍സ് ഫോറം പ്രതിനിധികള്‍ പരിസരകേന്ദ്രം സന്ദര്‍ശിച്ചു
തൃശ്ശൂര്‍ : തമിഴ്‌നാട് സയന്‍സ് ഫോറത്തിന്റെ പ്രസിദ്ധീകരണസമിതി അംഗങ്ങള്‍ തൃശ്ശൂര്‍ പരിസരകേന്ദ്രം സന്ദര്‍ശിച്ചു. പരിഷത്തിന്റെ പ്രസിദ്ധീകരണങ്ങളെക്കുറിച്ചും അവയുടെ പ്രചരണരീതികളെക്കുറിച്ചും ജനറല്‍ സെക്രട്ടറി മീര ടീച്ചര്‍, പ്രസിദ്ധീകരണ സമിതി കണ്‍വീനര്‍ പി. മുരളീധരന്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി. തമിഴ്‌നാട് സയന്‍സ് ഫോറത്തിന്റെ പ്രസിദ്ധീകരണസമിതി കണ്‍വീനര്‍ മുഹമ്മദ് ബാദുഷ, ജോ. കണ്‍വീനര്‍ ബാലകൃഷ്ണനടക്കം ഏഴുപേര്‍ പങ്കെടുത്തു. ഇതുവരെയായി 200ലധികം ടൈറ്റിലിലുള്ള പുസ്തകങ്ങളാണ് അവര്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. പുസ്തകപ്രസാധന രംഗത്ത് പരസ്പരം ആശയങ്ങള്‍ പങ്കുവെക്കുന്നതിന് കൂടിച്ചേരാന്‍ സഹായിച്ചു. തമിഴ്‍നാട്ടിലെയും മറ്റുള്ള പ്രസാധകരുടെ പുസ്തകങ്ങളും ഇതില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന മേളയില്‍ ദിവസവും പ്രശസ്തരും പ്രഗല്‍ഭരുമായ സാമൂഹ്യ, സാഹിത്യ, സാസംകാരിക പ്രമുഖര്‍ പങ്കെടുത്തുകൊണ്ടുള്ള സാംസ്കാരികമായ പരിപാടികള്‍ ഇവര്‍ സംഘടിപ്പിക്കുന്നുണ്ട്. പുസ്തകപ്രചാരണത്തിനുള്ള അവരുടെ ഒരു പ്രധാന പരിപാടിയായി ജില്ലാതല പുസ്തകോത്സവങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. 15 ജില്ലകളിലായി 10-15 ലക്ഷം രൂപക്കുള്ള പുസ്തകങ്ങള്‍ പ്രചരിപ്പിക്കുന്നു.
മറ്റൊരു പരിപാടിയാണ് അധ്യാപകരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള രണ്ടോ മൂന്നോ ദിവസം നീണ്ടുനില്‍ക്കുന്ന MASS READING CAMPAIGN. പുസ്തകരചയിതാവ് കൂടി പങ്കെടുക്കുന്ന പ്രസ്തുത പരിപാടിയില്‍ തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളുടെ ഗ്രൂപ്പ് തിരിഞ്ഞുള്ള വായനയും ചര്‍ച്ചയും നടക്കുന്നു. പുസ്തകങ്ങള്‍ ജനങ്ങളുടെ ഇടയില്‍ പരിചയപ്പെടുത്തുന്നതിന് ഇതുവഴി സഹായകമാകും. നമ്മുടെ പുസ്തകനിധി പ്രീ പബ്ലിക്കേഷന്‍ തുടങ്ങിയ ആശയങ്ങള്‍ അവര്‍ക്ക് ഏറെ താല്പര്യമുള്ളതായി.