തുല്യ നീതിയും പങ്കാളിത്തവും വനിതകൾക്ക് ഇപ്പോഴും ലഭ്യമായിട്ടില്ല
സമൂഹത്തിൽ തുല്യ നീതിയും തുല്യ പങ്കാളിത്തവും വനിതകൾക്ക് ഇപ്പോഴും ലഭ്യമായിട്ടില്ല
ലോക വനിത ദിനാചരണ പരിപാടിയിൽ സംസ്ഥാന ട്രാൻസ് ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം ശീതൾ ശ്യാം മുഖ്യ പ്രഭാഷണം നടത്തുന്നു.
ബാലുശ്ശേരി: സമൂഹത്തിൽ തുല്യ നീതിയും തുല്യ പങ്കാളിത്തവും വനിതകൾക്ക് ഇപ്പോഴും ലഭ്യമായിട്ടില്ലെന്ന് സംസ്ഥാന ട്രാൻസ് ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം ശീതൾ ശ്യാം പറഞ്ഞു.
പെണ്ണകം ബാലുശ്ശേരിയും പരിഷത്തും സംയുക്തമായി സംഘടിപ്പിച്ച ലോക വനിത ദിനാചരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ. വനിതകൾക്ക് 55 ശതമാനം സംവരണമെന്നത് ആരുടെയും ഔദാര്യമല്ല. ഭരണഘടന അനുശാസിക്കുന്നതാണത്. ഇപ്പോഴും വനിത സംവരണമായാണ് തുല്യപങ്കാളിത്തത്തെ കണക്കാക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ വനിതകൾക്കും തുല്യപങ്കാളിത്തവും നീതിയും നടപ്പാക്കണം.
വനിതകൾക്ക് 55 ശതമാനം സംവരണം നിയമസഭ തെരഞ്ഞെടുപ്പിലും നടപ്പാക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ഗിരിജ പാർവതി അധ്യക്ഷയായി.
കോഴിക്കോട്ടെ ആദ്യ ട്രാൻസ് ജെൻഡർ വിദ്യാർഥി സഞ്ജന ചന്ദ്രൻ, എം ജ്യോതി, പാർവണ, ഗിൽന എന്നിവർ സംസാരിച്ചു. ശൈലജ കുന്നോത്ത് സ്വാഗതവും ഇ എൻ പത്മനാഭൻ നന്ദിയും പറഞ്ഞു.