ദേശീയശാസ്ത്രദിനം : *സംവാദസദസ്സ് സംഘടിപ്പിച്ചു.*
29/02/24 തൃശ്ശൂർ
ദേശീയശാസ്ത്രദിനത്തോടനുബന്ധിച് ച് തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് യൂണിറ്റ് ശാസ്ത്രസംവാദസദസ്സ് സംഘടിപ്പിച്ചു. ഫാർമക്കോളജി ഡിപ്പാർട്ടുമെൻ്റിലായിരുന്നു പരിപാടി. കോലഴി യൂണിറ്റ്, KUHS യൂണിറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ 41പേർ സംവാദസദസ്സിൽ പങ്കെടുത്തു.
ശാസ്ത്രം, ശാസ്ത്രബോധം, ശാസ്ത്രീയവീക്ഷണം, യുക്തിചിന്ത, ലോകത്തിന് സി.വി.രാമൻ്റെ സംഭാവനയായ രാമൻ പ്രഭാവവും ജീവിതത്തിൽ അതിൻ്റെ പ്രയോഗവും (application ) എന്നിവയിൽ സജീവമായ ചർച്ച നടന്നു. യൂണിറ്റ് പ്രസിഡണ്ട് ഡോ.കെ.എ.ഹസീന അധ്യക്ഷത വഹിച്ചു. ഫാർമക്കോളജി മേധാവി ഡോ.കെ.ബി.സനൽകുമാർ മുഖ്യാതിഥി ആയിരുന്നു. ആമുഖാവതരണം ഡോ.എ.സരിൻ നിർവഹിച്ചു. സെക്രട്ടറി കവിത പി വേണുഗോപാൽ സ്വാഗതവും യൂണിറ്റ് നിർവാഹകസമിതി അംഗം പി.ജെ.വെൽസ് നന്ദിയും പറഞ്ഞു.
പരിഷത്ത് മുൻ ജില്ലാപ്രസിഡണ്ടും സെക്രട്ടറിയുമായ എം.എ.മണിയുടെ ആകസ്മികനിര്യാണത്തിൽ അനുശോചിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്.
പരിഷത്ത് കോലഴി മേഖലാപ്രസിഡണ്ട് പ്രീത ബാലകൃഷ്ണൻ, ഡോ.കെ.ജി.രാധാകൃഷ്ണൻ, ഡോ.ഇ.ബി.ബിനോയ്, ഡോ.അദിൽ, ടി.എൻ.ദേവദാസ് , ടി.സത്യനാരായണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.