ദേശീയശാസ്ത്രദിനം – ജനകീയ ശാസ്ത്ര സംവാദവേദിയിൽ ചോദ്യങ്ങളുമായി നാട്ടുകാർ, ഉത്തരം നൽകി ശാസ്ത്രജ്ഞർ..*
28/02/24 തൃശ്ശൂർ
ആരോഗ്യം, വിദ്യാഭ്യാസം, കാലാവസ്ഥാവ്യതിയാനം, മാലിന്യസംസ്കരണം കൃഷി,നിർമ്മിതബുദ്ധി, ഭരണഘടന തുടങ്ങിയ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ ചോദ്യങ്ങളുമായി നാട്ടുകാരും അവയ്ക്ക് വിശദീകരണം നൽകി ശാസ്ത്രജ്ഞരും വിദഗ്ധരും ജനകീയ ശാസ്ത്രസംവാദവേദിയെ സജീവമാക്കി. ദേശീയശാസ്ത്രദിനത്തോടനുബന്ധിച് ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ശാസ്ത്രജ്ഞരോടൊത്തൊരു സായാഹ്നത്തിൽ “ചോദിക്കാം, അറിയാം, പറയാം” എന്ന പരിപാടി കൗതുകകരവും വിജ്ഞാനപ്രദവുമായി.
മുൻ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽകുമാറാണ് ആദ്യചോദ്യം ഉന്നയിച്ചത്. കാലാവസ്ഥാവ്യതിയാനത്തിൻ്റെ പശ്ചാത്തലത്തിൽ കൃഷിരീതിയിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത് എന്നാണ് അദ്ദേഹം ചോദിച്ചത്. കൃഷിശാസ്ത്രജ്ഞ ഡോ.പി.ഇന്ദിരാദേവി അതിന് മറുപടി നൽകി.
ഡോ. ബേബി ചക്രപാണി, ഡോ.ടി.വി.സജീവ്, അഡ്വ.ആശ ഉണ്ണിത്താൻ, ഡോ. ജിജു മാത്യു, വി.മനോജ് കുമാർ, ഡോ.കെ.ജി.രാധാകൃഷ്ണൻ എന്നിവരാണ് പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക് വിശദീകരണം നൽകിയത്.
പരിഷത്ത് ജില്ലാവൈസ് പ്രസിഡണ്ട് ഡോ.സി.എൽ.ജോഷി മോഡറേറ്ററായി.
പരിഷത്ത് ജില്ലാസെക്രട്ടറി ടി.വി.രാജു, ജോയിൻ്റ് സെക്രട്ടറി കെ.കെ.കസീമ ശാസ്ത്രാവബോധസമിതി ജില്ലാകൺവീനർ സി.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.