കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നെടുമങ്ങാട് മേഖലയിലെ വെമ്പായം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കന്യാകുളങ്ങര ഗവ. ബി.എച്ച്.എസ്സില്‍ വച്ച് ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28-ന് ശാസ്ത്രപരീക്ഷണങ്ങളും ശാസ്ത്രക്ലാസ്സും സംഘടിപ്പിച്ചു. 50-ല്‍പ്പരം കുട്ടികള്‍ പങ്കെടുത്ത പരിപാടി കുട്ടികള്‍ക്ക് ഒരു പുത്തനനുഭവമായി. ഹരിഹരന്‍ കാട്ടായിക്കോണം, അസിം, എ.കെ. നാഗപ്പന്‍ തുടങ്ങിയവര്‍ ശാസ്ത്രപരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നതിന് നേതൃത്വം നല്‍കി.
നെടുമങ്ങാട് ടൗണ്‍ യു.പി.എസിലും ശാസ്ത്രപരീക്ഷണങ്ങളും ശാസ്ത്ര ക്വിസ്സും സംഘടിപ്പിച്ചു. കുട്ടികള്‍ക്ക് പരിണാമ വൃക്ഷവും പുസ്തകങ്ങളും മാസികകളും സമ്മാനമായി നല്‍കി. മേഖലാ സെക്രട്ടറി അജിത് കുമാര്‍, മേഖലാ വൈസ് പ്രസിഡന്റ് ജി ജെ പോറ്റി, നെടുമങ്ങാട് യൂണിറ്റ് പ്രസിഡന്റ് ചന്ദ്രന്‍ ചെട്ടിയാര്‍, സോമശേഖരന്‍ നായര്‍, ഇല്യാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *