ദേശീയ ശാസ്ത്രദിനം ഐ.ആർ.ടി.സി.യില്‍

0
എ പി മുരളീധരൻ പുസ്തക കോർണറിന്റെ ഉത്‌ഘാടനം നിർവഹിക്കുന്നു

പാലക്കാട്: ശാസ്ത്ര മേഖല ഏറ്റവും അധികം വെല്ലുവിളികൾ നേരിടുന്ന ഒരു സാഹചര്യമാണ് നിലനിൽക്കുന്നത് എന്നും അതിനെതിരെ ഉത്തരവാദിത്വപരമായ ഒരു സമീപനം ആണ് എല്ലാവരും സ്വീകരിക്കേണ്ടത് എന്നുമുള്ള ഓർമ്മപ്പെടുത്തലിൽ ദേശീയ ശാസ്ത്രദിനം ഐ.ആർ.ടി.സി. വിപുലമായി ആഘോഷിച്ചു.
ശാസ്ത്രാന്വേഷണത്തിന്റെ വഴികൾ, പ്രത്യേകിച്ച് ജീവശാസ്ത്രത്തിന്റെയും ജീവപരിണാമത്തിന്റെയും വിസ്മയ ജാലകങ്ങൾ മലയാളികൾക്ക് പരിചയപ്പെടുത്തിയ അധ്യാപകനും ശാസ്ത്രസാഹിത്യകാരുമായ പ്രൊഫ. എം ശിവശങ്കരന്റെ പേരിലുള്ള പുസ്തക കോർണർ ഐ.ആർ.ടി.സി. ലൈബ്രറിയിൽ ദേശീയ ശാസ്ത്ര ദിനത്തിൽ ഉത്ഘാടനം ചെയ്തു. പരിഷത്ത് പ്രസിഡന്റും ഐ.ആർ.ടി.സി. ചെയർമാനുമായ എ പി മുരളീധരൻ ആണ് ഉത്‌ഘാടനം നിർവഹിച്ചത്.
പ്രസിദ്ധീകരണ സമിതി ചെയർമാൻ ഡോ. കാവുമ്പായി ബാലകൃഷ്‌ണൻ പ്രൊഫാ. എം ശിവശങ്കരൻ അനുസ്മരണ പ്രഭാഷണം നടത്തി.
“വൈദ്യശാസ്ത്രത്തിലെ ഡാർവിൻ” എന്ന വിഷയത്തിൽ ഡോ. കെ പി അരവിന്ദനും “ശാസ്ത്രരംഗത്തെ സ്ത്രീകൾ” എന്ന വിഷയത്തിൽ കെ രമയും പ്രഭാഷണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *