പാലക്കാട് ജില്ലാ സമ്മേളനം

0

പാലക്കാട് ജില്ലാ സമ്മേളനം മെയ് 4, 5 തീയതികളിൽ കുഴൽമന്ദം സി.എച്ച്.എസ്.ഹൈസ്കൂളിൽ വെച്ച് നടന്നു. ശാസ്ത്ര വളർച്ചയുടെ ചരിത്രം പാഠ്യ വിഷയമാക്കണം എന്ന് ശാസ്ത്രസാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പാലക്കാട് IIT ഡയറക്ടർ പ്രൊഫ. പി.ബി. സുനിൽകുമാർ ആവശ്യപ്പെട്ടു. കേരളം നേരിടുന്ന പ്രധാന വെല്ലുവിളി മാലിന്യപ്രശ്നമാണെന്നും പ്ലാസ്റ്റിക് കത്തിക്കാത്ത ഉറവിട മാലിന്യ സംസ്കരണ രീതി കർശനമായി നടപ്പിലാക്കണമെന്നും അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് സി മുഹമ്മദ് മൂസ അധ്യക്ഷത വഹിച്ച യോഗത്തിൽ ആലത്തൂർ എം.എൽ.എ ശ്രീ. കെ.ഡി പ്രസേനൻ ആമുഖ പ്രഭാഷണം നടത്തി. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ഷേളി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ബിനുമോൾ ആശംസകളർപ്പിച്ചു സംസാരിച്ചു. സംഘാടകസമിതി കൺവീനർ സി.എം.പ്രശാന്ത് നന്ദി പറഞ്ഞു. തുടർന്ന് പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കെ എസ് നാരായണൻ കുട്ടി പ്രവർത്തന റിപ്പോർട്ടും സുനിൽകുമാർ കണക്കും അവതരിപ്പിച്ചു.
ജില്ലയിലെ 10 മേഖലയിൽ നിന്നായി ഇരുന്നൂറിലധികം പ്രതിനിധികൾ പങ്കെടുത്തു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി ഗോപിനാഥൻ സംഘടനാരേഖ അവതരിപ്പിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ലില്ലി കർത്ത, കെ.വി.സാബു എന്നിവർ സംസാരിച്ചു.സി. മുഹമ്മദ് മൂസ (പ്രസിഡണ്ട്)പി. പ്രദോഷ് (സെക്രട്ടറി), എം.സുനിൽകുമാർ (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *