ബസ് സ്റ്റാന്റുകൾ സ്ത്രീസൗഹൃദമാക്കുക
ചങ്ങനാശ്ശേരി: ശാസ്ത്രസാഹിത്യ പരിഷത്ത് ചങ്ങനാശ്ശേരി മേഖലാ കമ്മറ്റിയുടെ ജന്റർ വിഷയ സമിതിയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിലെ പൊതു ബസ് സ്റ്റാൻറുകൾ എത്രമാത്രം സ്ത്രീ സൗഹൃദമാണ് എന്നതിനെ കുറിച്ച് നടത്തിയ പഠന റിപ്പോർട്ട് ഫെബ്രുവരി 24-ന് രാവിലെ 10.30 മണിക്ക് ചങ്ങനാശ്ശേരി മുൻസിപ്പൽ മിനി ആഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ അവതരിപ്പിച്ചു. യോഗം Dr. P. K. പത്മകുമാർ, (സിൻഡിക്കേറ്റ് മെമ്പർ, എം.ജി യൂണിവേഴ്സിറ്റി) ഉദ്ഘാടനം ചെയ്തു.ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം ബി. ജാനമ്മ റിപ്പോർട്ട് അവതരിപ്പിച്ചു. ബിൻസി ആന്റണി (C DS ചെയർപേഴ്‌സണ്‍) ഹേന ദേവദാസ് (KGNA), മേരിക്കുട്ടി തോമസ് (WWC) എം.പി.രാമൻ(പരിഷത്ത് കോട്ടയം ജില്ലാ പ്രസിഡണ്ട്) അഡ്വ.കെ.പി.പ്രശാന്ത്(ലോയേഴ്സ് യൂണിയൻ) ശോഭനാകുമാരി (ജനാധിപത്യ മഹിളാ അസോസിയേഷൻ) സനോജ് (പരിഷത്ത് ജില്ലാ സെക്രട്ടറി) ആര്‍. സനൽകുമാർ (പരിഷത്ത് ജില്ലാ കമ്മറ്റി അംഗം) എന്നിവർ റിപ്പോർട്ടിനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്തു.
മേഖലാ പ്രസിഡണ്ട് ജി. മോഹൻദാസ് അധ്യക്ഷത വഹിച്ച യോഗത്തിന് പത്മ സദാശിവൻ സ്വാഗതവും Dr. പ്രമീള നന്ദിയും പറഞ്ഞു. റിപ്പോർട്ടിന്റെ കോപ്പി മുഖ്യമന്ത്രി, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി, ജില്ലയിലെ എല്ലാ എം.എല്‍.എ മാർ സംസ്ഥാനത്തെ മുഴുവൻ വനിതാ എം.എല്‍.എമാർ എന്നിവർക്കും അയച്ചു കൊടുത്തു.