മുളന്തുരുത്തി മേഖല വിജ്ഞാനോത്സവം
മുളന്തുരുത്തി : മുളന്തുരുത്തി മേഖല വിജ്ഞാനോത്സവം ഗവണ്മെന്‍റ് U.P.S കരിക്കോടിൽ വച്ച് നടന്നു. കുസാറ്റ് പ്രൊവൈസ് ചാൻസലർ ഡോക്ടർ പി.ജി.ശങ്കരൻ ഉദ്ഘടനം ചെയ്ത വിജ്ഞാനോത്സവത്തിൽ 80 പേർ പങ്കാളികളായി. വർണോത്സവത്തില്‍ കുട്ടികൾ അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുകയും സർഗോത്സവക്കാർ 32 പേജുള്ള കയ്യെഴുത്തു മാസികയിലൂടെ അവരുടെ സര്‍ഗശേഷി അവതരിപ്പിക്കുകയുണ്ടായി. രംഗോത്സവത്തിലെ കുട്ടികൾ സ്ക്രിപ്റ്റ് എഴുതി അവതരിപ്പിച്ച 3 ലഘുനാടകങ്ങളുംവളരെ മികവുറ്റതായിരുന്നു. പഠനോൽസവത്തിലെ കുട്ടികള്‍ സമഗ്രമായ പ്രോജക്ട് അവതരിപ്പിച്ചു. സമാപന സമ്മേളനം മുളന്തുരുത്തി ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് ജയസോമൻ ഉദ്ഘാടനം ചെയ്‌തു.