ലോക ജൈവവൈവിദ്ധ്യദിനാചരണം
മെയ് 22 ലോക ജൈവവൈവിദ്ധ്യ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മേഖലയും തുറുവിയ്കൽ യൂണിറ്റും ചേർന്ന് ദിനാചരണം സംഘടിപ്പിച്ചു. പ്രൊഫ. ഇ കുഞ്ഞികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജൈവ വൈവിദ്ധ്യത്തിൻറെ നാശം മനുഷ്യനെയും ബാധിക്കും എന്നും ഇത് ആക്ഷേപിക്കപ്പെടുന്നത് പോലുള്ള ‘മര മൗലിക വാദമല്ല’ എന്നും അദ്ദേഹം പറയുകയുണ്ടായി. കേരളത്തിൽ വർദ്ധിച്ചുവരുന്ന മനുഷ്യ-വന്യമൃഗ സംഘർഷം ഇപ്രകാരമുള്ളതാണ്. വനപ്രദേശങ്ങളിലെ സ്വാഭാവിക ജൈവവൈവിദ്ധ്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് ഇത്തരം സംഘർഷം വർദ്ധിക്കുന്നതിന് ഒരു കാരണം ആണ്. കാടിറങ്ങിവരുന്ന മൃഗങ്ങളെ വെടിവെച്ചുകൊല്ലുകയല്ല അതിനുള്ള പരിഹാരം. കാട്ടുമൃഗങ്ങളാൽ കൊല്ലപ്പെടുന്നതിനേക്കാൾ ഇരട്ടിയിലധികം ഉത്സവ പറമ്പുകളിൽ ആനകളാൽ കൊല്ലപ്പെടുന്നുണ്ട്. നാട്ടാനകളെ വെടിവെച്ചുകൊല്ലുവാൻ ആരും ആവശ്യപ്പെടാറില്ല എന്നും അദ്ദേഹം പറഞ്ഞു.
മേഖലാ സെക്രട്ടറി അനിൽകുമാർ ബി അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പ്രവീണ സ്വാഗതവും പി ഗിരീശൻ നന്ദിയും പറഞ്ഞു.