തിരുവനന്തപുരം ജില്ല, കഴക്കൂട്ടം മേഖല :  കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ മാർക്സിയൻ പഠന ഗവേഷണ കേന്ദ്രവും , കേരള ശാസ്ത്ര സാഹിത്യ പരിഷത്തു കഴക്കൂട്ടം മേഖലയൂം സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി പഠന ക്ലാസിൽ പ്രൊഫസർ .എ. ബിജു സംസാരിക്കുന്നു.

“ഓരോ വർഷവും കാലാവസ്ഥയിൽ കാര്യമായ വ്യത്യാസം അനുഭവപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഠിനമായ ചൂട്, കാലം തെറ്റിയുള്ള മഴ, കാർബൺ വർദ്ധന തുടങ്ങി പ്രകൃതിയെയും, മനുഷ്യനെയും സാരമായി ബാധിക്കുന്ന വിധത്തിൽ കാലാവസ്ഥ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്നു. സമൂഹത്തിൽ ഏറ്റവും താഴേക്കിടയിൽ ഉള്ള വരെയാണ് ഇത് ഏറെ ബാധിക്കുന്നത് . ഇക്കാര്യം ഒരു സാമൂഹിക പ്രശ്നമായി ചർച്ചചെയ്യാൻ ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള സംഘടനകൾക്ക് കഴിയണം ”

കേരള സർവകലാശാല മാർക്സിയൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. നിത്യ .N.R സംസാരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *