വയോജനസൗഹൃദ സമൂഹം: തിരുവനന്തപുരം ജില്ലാ കൂട്ടായ്മ
9.10.22
തിരുവനന്തപുരം: ശാസ്ത്ര സാഹിത്യ പരിഷത്ത് വയോജനസൗഹൃദ സമൂഹം ജില്ലാ ശില്പശാല വർക്കല മേഖലയിലെ ഇടവ മുസ്ലീം ഹയർ സെക്കന്ററി സ്കൂളിൽ ഒക്ടോബർ ഒൻപതാം തീയതി നടന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത്തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശ്രീ. കെ. ജി. ഹരികൃഷ്ണൻ വയോജസൗഹൃദ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഡോ.കെ.വിജയകുമാർ ആമുഖ അവതരണം നടത്തി. മുൻ ജനറൽ സെക്രട്ടറി ശ്രീ.എൻ. ജഗജീവൻ , ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. വി. പ്രിയദർശിനി ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. ജെ.ശശാങ്കൻ. മേഖലാ പ്രസിഡന്റ് ശ്രീ. സുരേഷ് കുമാർ സെക്രട്ടറി ശ്രീ. ബൈജു എന്നിവരും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും 43 പ്രവർത്തകരും പങ്കെടുത്തു.