ജനകീയ ഗായകനും പരിഷത്തിൻ്റെ മുതിർന്ന പ്രവർത്തകനുമായ വി കെ എസിൻ്റെ ഒന്നാം ചരമവാർഷിക ദിനമായ ഒക്ടോ: 6 മുതൽ മൂന്ന് നാൾ നീണ്ട  ശാസ്ത്ര സാംസ്കാരികോത്സവത്തിന് കൊല്ലം നഗരം സാക്ഷിയായി.വി.കെ.എസിൻ്റെ സുഹൃത്തുക്കളും ബന്ധുക്കളും കേരളത്തിനകത്തും പുറത്തുമുള്ള ജനകീയ കലാപ്രവർത്തകരും ശാസ്ത്രകലാജാഥാ അംഗങ്ങളും പരിഷത്ത് പ്രവർത്തകരും സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരും ഒത്തുചേർന്നു.സാംസ്കാരിക പ്രവർത്തനത്തിന് ദിശാബോധം നൽകുന്ന രീതിയിൽ ഗൗരവമുള്ള വിഷയങ്ങളെ അവലംബിച്ചുള്ള സെമിനാറുകളും കലാ അവതരണങ്ങളുമായി നടന്ന ശാസ്ത്ര സാംസ്കാരികോത്സവത്തിലുടനീളം വി.കെ.എസിൻ്റെ സംഗീതാത്മകമായ ഓർമ്മകൾ നിറഞ്ഞു നിന്നു. കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ  വിവിധ ജില്ലകളിൽ നിന്നുമായി 295
പേർ മൂന്ന് ദിവസങ്ങളിലായി പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *