വിദ്യാഭ്യാസ പ്രവർത്തക കൂട്ടായ്മ വയനാട്

0

വയനാട് : ജില്ലാ വിദ്യാഭ്യാസ പ്രവർത്തക കൂട്ടായ്മ കേന്ദ്രനിർവ്വാഹക സമിതിയംഗം പി.വി.ദിവാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പരിഷത്ത് അടുത്ത ഒരു വർഷം ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾക്ക് ദിശാ സൂചകവും വിജ്ഞാനോത്സവ വിശദീകരണവും നൽകി. ചാന്ദ്രദിന പ്രവർത്തനങ്ങളും ചരിത്രവും ജോൺ മാത്യു അവതരിപ്പിച്ചു. ജില്ലയിലെ മലയാളം മീഡിയത്തിലെ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളെക്കുറിച്ചുള്ള പഠനം എ.കെ.ഷിബു മാസ്റ്റർ അവതരിപ്പിച്ചു.ചർച്ചയിൽ എ.ദേവകി ടീച്ചർ, അബ്ദുൾ ഖനി, മണികണ്ഠൻ മാസ്റ്റർ, ജിതിൻജിത്ത്, എ ബനേസർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. ജില്ലാ ജോ. സെക്രട്ടറി എം.എം.ടോമി ക്രോഡീകരണം നടത്തി .വി .പി .ബാലചന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ കൺവീനർ കെ.കെ.സുരേഷ് കുമാർ സ്വാഗതവും അനിൽ കുമാർ നന്ദിയും പറഞ്ഞു. 30 പേർ പങ്കെടുത്തു .പ്രധാന തീരുമാനങ്ങൾ:
1. അധ്യാപകർക്ക് ചാന്ദ്രദിന വിജ്ഞാനോത്സവ പരിശീലനം ജൂലൈ 20ന് കൽപ്പറ്റ,മാനന്തവാടി,ബത്തേരി BRCകളിൽ വെച്ച് നൽകുന്നതാണ് .
2. മലയാളം പഠിക്കാത്തവർക്കും പ്രൈമറി അധ്യാപകരാകാം എന്ന സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് ജൂലൈ 31 ന് കൽപ്പറ്റയിൽ സായാഹ്ന ധർണ്ണ
3. മലയാളം – ഇംഗ്ലീഷ് മീഡിയം ഡിവിഷൻ പഠനം അക്കാദമിക് ഗ്രൂപ്പ് രൂപീകരിച്ചു. അംഗങ്ങൾ എ.കെ.ഷിബു (കൺവീനർ) ,പ്രൊഫ.കെ.ബാലഗോപാലൻ ,വി .പി .ബാലചന്ദ്രൻ ,ജോൺ മാത്യം കെ. ,എ ദേവകി ,കെ.കെ.സുരേഷ് ,ജിതിൻജിത്ത് ,ജയരാജൻ ,എം.എം.ടോമി മാസ്റ്റർ

Leave a Reply

Your email address will not be published. Required fields are marked *