10,000 ആരോഗ്യ ക്ലാസ്സുകള്‍ സംസ്ഥാന തല ഉല്‍ഘാടനം: സംഘാടകസമിതി രൂപീകരിച്ചു.

0

കണ്ണൂര്‍: ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന 10000 ആരോഗ്യ ക്ലാസ്സുകളുടെ സംസ്ഥാന തല ഉല്‍ഘാടനച്ചടങ്ങിന്റെ സംഘാടകസമിതി രൂപീകരിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് ആണ് ചെയര്‍മാന്‍. കെ. ഹരിദാസ് ജനറല്‍ കണ്‍വീനറും. സംഘാടക സമിതി യോഗത്തില്‍ ഡോ. അരുണ്‍ ശ്രീപരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ആരോഗ്യ വിഷയ സമിതി കണ്‍വീനര്‍ എം.കെ.രമേഷ് കുമാര്‍ പരിപാടികള്‍ വിശദീകരിച്ചു. പി.വി. രത്‌നാകരന്‍, കമലാ സുധാകരന്‍, കെ.ആര്‍.ആര്‍. വര്‍മ്മ എന്നീവര്‍ സംസാരിച്ചു.
ക്ലാസ്സുകളുടെ ഉദ്ഘാടനം ആഗസ്ത് 19 ന് കണ്ണൂരില്‍ വെച്ച് ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും. ഡോ.സതീശ് ബാലസുബ്രഹമണ്യം ക്ലാസ്സെടുക്കും. ആരോഗ്യമേഖലയിലെ വിവിധ സംഘടനകളുടെയും ജില്ലാ പഞ്ചായത്തിന്റെയും ഗ്രന്ഥശാലകളുടെയും കുടുംബശ്രീയുടെയും ഏകോപനത്തോടെയാണ് ക്ലാസ്സുകള്‍ നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *