2019 ലെ വലയ സൂര്യഗ്രഹണം: ഗ്രഹണോത്സവത്തിനായി തയ്യാറെടുക്കാം

0

2019 ഡിസംബർ 26നു രാവിലെ ദൃശ്യമാകുന്ന സൂര്യഗ്രഹണത്തിന്റെ വലയാകാര പാത തെക്കൻ കർണ്ണാടകം, വടക്കൻ കേരളം, മദ്ധ്യ തമിഴ്നാട് എന്നിവിടങ്ങളിലൂടെ കടന്നുപോകും. ഗ്രഹണങ്ങളെല്ലാം തന്നെ വലിയ ജനശ്രദ്ധ ആകർഷിക്കുന്ന പ്രതിഭാസങ്ങളാണ്. അതുകൊണ്ടുതന്നെ ശാസ്ത്രപ്രചരണത്തിനും ശാസ്ത്രീയ ചിന്താഗതി വളർത്തുന്നതിനും ഉതകുന്ന ഉത്തമ അവസരങ്ങളാണി
വ. മുമ്പെന്നത്തേക്കാളും കൂടുതലായി ശാസ്ത്രവിരുദ്ധതയെയും അന്ധവിശ്വാസങ്ങളെയും തുറന്നുകാണിക്കുന്നതി
ന് ഈ അവസരം പ്രയോജനപ്പെടുത്തണം. വലിയതോതിൽ പൊതുജന ശ്രദ്ധ ആകർഷിക്കാൻ കഴിയുന്ന വലിയ ക്യാമ്പയിനുകളാണ് ആസൂത്രണം ചെയ്യേണ്ടത്. അഖിലേന്ത്യാതലത്തിൽ ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ഇതിനായുള്ള ആസൂത്രണങ്ങൾ നടന്നുവരികയാണ്.
2019 ഡിസംബറിൽ ദക്ഷിണേന്ത്യയിലാണ് ഗ്രഹണം ദൃശ്യമാകുന്നതെങ്കിൽ 2020ൽ ഉത്തരേന്ത്യയിലും സൂര്യഗ്രഹണം ദൃശ്യമാകും.
നാമിപ്പോൾ രൂപപ്പെടുത്തുന്ന ക്യാമ്പയിൻ സാമഗ്രികൾ 2020ലെ ഗ്രഹണത്തിനായും പ്രയോജനപ്പെടുത്താൻ സാധിക്കും. മാത്രമല്ല, ശാസ്ത്രകുതുകികളായ നിരവധി ആളുകൾ 2019ലെ സൂര്യഗ്രഹണ നിരീക്ഷണത്തിനായി കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എത്തിച്ചേരും. അവർക്ക് നാം ആതിഥ്യം വഹിക്കുമ്പോൾ തൊട്ടടുത്ത വർഷത്തെ ഗ്രഹണോത്സവത്തിനായി നമുക്ക് അവരുടെ ആതിഥ്യവും ലഭിക്കും.
നമ്മുടെ മുന്നിലുള്ള പ്രധാന പ്രവർത്തന ലക്ഷ്യങ്ങൾ ഇവയാണ്-
ക്യാമ്പയിനെ സഹായിക്കുന്നതിനായി എല്ലാവിധത്തിലുള്ള അക്കാദമിക് സാമഗ്രികളും തയ്യാറാക്കുക, ശില്പശാലകൾ സംഘടിപ്പിക്കുക.
പരമാവധി ആളുകൾക്ക് ഗ്രഹണം സുരക്ഷിതമായി വീക്ഷിക്കുന്നതിനുള്ള സൌകര്യം പ്രധാനം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുക.
ഗ്രഹണം സംബന്ധിച്ച അന്ധവിശ്വാസങ്ങളെ തുറന്നുകാണിക്കുന്നതിനും അതുവഴി ശാസ്ത്രീയ ചിന്താഗതി സമൂഹത്തിൽ വളർത്തുന്നതിനുമായി സമാന ചിന്താഗതിയുള്ള എല്ലാ സംഘടനകളുടെയും പൊതുവേദി രൂപപ്പെടുത്തുക.
ഗ്രഹണോത്സവം കൈപ്പുസ്തകം തയ്യാറാക്കുന്നതിനു് വിദഗ്ധരടങ്ങിയ ശില്പശാല സംഘടിപ്പിക്കുക.
വിവിധ തലങ്ങളിലുള്ള (സംസ്ഥാന/ജില്ലാ/മേഖലാ)ശില്പ
ശാലകൾ സംഘടിപ്പിക്കുക. കോളേജുകൾ, ഗവേഷണ സ്ഥാ
പനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പരിശീലങ്ങൾ ആസൂത്രണം ചെയ്യുക.സമൂഹമാധ്യമങ്ങൾ വഴി ക്യാമ്പയിൻ പ്രചരണം ശക്തമാക്കുക. ഹാഷ് ടാഗുകൾ പ്രചരിപ്പിക്കുക.
കേരളത്തിൽ കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് പാലക്കാട് ജില്ലകളിലായി കുറഞ്ഞത് എട്ട് പ്രധാന കേന്ദ്രങ്ങളില്‍ വൻജനാവലിക്ക് ഗ്രഹണം നിരീക്ഷിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തുന്നുണ്ട്.
2019 ഡിസംബർ 26നു നടക്കുന്ന വലയസൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ദ്വിദിന ശില്പശാല 2019 ജൂലൈ 20, 21 തീയതികളിലായി ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസിൽ വച്ചു നടന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ പ്രതിനിധീകരിച്ച് എൻ സാനു, ജസ്റ്റിൻ ജോസഫ് എന്നിവർ ശില്പശാലയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *