അക്ഷരം: ഡിജിറ്റല്‍ സാക്ഷരത റിസോഴ്സ് ഗ്രൂപ്പ് പരിശീലനം

0

അക്ഷരം ഡിജിറ്റല്‍ സാക്ഷരത
വിവരസാങ്കേതിക പരിഷത്ത്

വിവരസാങ്കോതിക വിദ്യ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന കാലത്ത് നമ്മുടെ ദൈനംദിന ജീവിതത്തില്‍ വിവരസാങ്കോതിക വിദ്യയില്‍ വ്യാപകമായ അവബോധമില്ലായ്മ പലയിടങ്ങളിലും കാണാന്‍കഴിയും. ഇത് കേവലം സാങ്കേതിക നിരക്ഷരത എന്നതിനപ്പുറത്തേക്ക് ഗുണപരമായ ജീവിതത്തിനു വിഘാതമാകുന്ന ഡിജിറ്റല്‍ ഭിന്നശേഷി തന്നെയാണെന്ന് കാണാന്‍ കഴിയും. ഈ സാഹചര്യത്തിലാണ് “അക്ഷരം ഡിജിറ്റല്‍ സാക്ഷരത” എന്ന വിവരസാങ്കേതിക വിദ്യാപഠനരീതി രൂപീകരിച്ച് പ്രവര്‍ത്തന പഥത്തിലേക്ക് കടക്കുന്നത്. അക്ഷരം ഡിജിറ്റല്‍ സാക്ഷരതാ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ റിസോഴ്സ് ഗ്രൂപ്പിനെ തയാറാക്കാന്‍ ജില്ലയിലെ  വിവിധ മേഖലകളിലെ  പരിഷത്ത് പ്രവര്‍ത്തകര്‍ക്കായി ഡിജിറ്റല്‍ സാക്ഷരതാ പരിശീലന പരിപാടി 2022 ജൂലൈ 31 ന് കോഴിക്കോട് പരിഷത്ത് ഭവനില്‍ സംഘടിപ്പിക്കുകയുണ്ടായി. ഹൈബ്രിഡ് സാങ്കേതിക സംവിധാനം ഉപയോഗപ്പെടുത്തി സംസ്ഥാന ഐ ടി  ഉപസമിതി  കണ്‍വീനര്‍ അരുണ്‍ രവി പരിശീലന പരിപാടിയില്‍ വിവരസാങ്കേതിക പരിഷത്ത്,അക്ഷരം ഡിജിറ്റല്‍ സാക്ഷരത എന്നീ വിഷയങ്ങള്‍ വിശദീകരിച്ചു. പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ബി.രമേശ് പരിശീലന പരിപാടിയിലെത്തി ആശംസകള്‍ അറിയിച്ച് സംസാരിച്ചു. സംസ്ഥാന ഐ ടി  ഉപസമിതി അംഗം അനുരാഗ് എടച്ചേരി അക്ഷരം ഡിജിറ്റല്‍ സാക്ഷരത മൊഡ്യൂളിലെ വിവിധ വശങ്ങള്‍  പരിചയപ്പെടുത്തി. ജില്ലാ ഐ ടി കണ്‍വീനര്‍ ഹരീഷ് ഹര്‍ഷ, ഉപസമിതി അംഗം എ ടി രവി മുചുകുന്ന് എന്നിവര്‍ പരിശീലന പരിപാടി നിയന്ത്രിച്ചു. ആഗസ്റ്റ് ,സെപ്തംബര്‍ മാസങ്ങളിലായി ജില്ലയില്‍ കഴിയാവുന്ന യൂണിറ്റുകളില്‍ വായനശാലകള്‍, കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുമായി സഹകരിച്ച് അക്ഷരം ഡിജിറ്റല്‍ സാക്ഷരത പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനും ധാരണയായി.

Leave a Reply

Your email address will not be published. Required fields are marked *