ഔഷധവില ആലുവയിൽ പ്രതിഷേധം
medi price

ആലുവ മേഖലയുടെ ആഭിമുഖ്യത്തിൽ ആവശ്യമരുന്നുകളുടെ വില നിയന്ത്രിക്കുക,
എം ആർ പി ചൂഷണം അവസാനിപ്പിക്കുക,അശാസ്ത്രീയ ഔഷധ ചേരുവകളിലൂടെയുള്ള തട്ടിപ്പ് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് ആലുവ ഗവ. ഹോസ്പിറ്റൽ പരിസരത്തു സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ജില്ലാ ആരോഗ്യ വിഷയ സമിതി ചെയർമാൻ ഡോ പി എൻ എൻ പിഷാരടി ഉത്ഘാടനം ചെയ്തു. ആലുവ മേഖല പ്രസിഡന്റ് റ്റി എൻ സുനിൽകുമാർ, സെക്രട്ടറി എം എസ് വിഷ്ണു തുടങ്ങിയവർ സംസാരിച്ചു. ലഘുലേഖ പ്രചാരണവും നോട്ടീസ് വിതരണവും നടത്തി.