പെരുമ്പാവൂർ മേഖലാ കൺവെൻഷൻ കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ ഹാളിൽ ചേർ ന്നു.മേഖലാ പ്രസിഡണ്ട് വി.എൻ അനിൽകുമാർ അധ്യക്ഷനായിരുന്നു. കേന്ദ്ര നിർവാഹക സമിതിയംഗം ഡോ.എം രഞ്ജിനി അമ്പത്തി ഒൻപതാം സംസ്ഥാന വാർഷികം റിപ്പോർട്ട് ചെയ്തു.ഭാവിരൂപരേഖ ജില്ലാക്കമ്മി റ്റി അംഗം എസ്എ സ് മധു അവതരിപ്പിച്ചു.മേഖലാ സെക്രട്ടറി അഭിലാഷ് അനിരുദ്ധൻ മേഖല തലത്തിലുള്ള ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചുയൂണിറ്റുകൾ ഭാവിപ്രവർത്തനങ്ങൾ ഗ്രൂപ്പ് ചർച്ച ചെയ്തു റിപ്പോർട്ട് ചെയ്തു .

യൂണീറ്റു ഗ്രാമശാസ്ത്ര കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ ശക്തിപെടുത്തുക,എല്ലാ യൂണിറ്റുകളിലും ഗ്രാമ ശാസ്ത്ര കേന്ദ്രങ്ങൾ വഴി സുസ്ഥിര വികസന ക്യാമ്പയിനുമായി ബന്ധപ്പെടുത്തി പ്രവർത്തനങ്ങളും പഠനങ്ങളും നടത്തുക,കൂവപ്പടി,ഒക്കൽ,കൂടാലപ്പാട് എന്നീ യൂണിറ്റുകൾ സംയുക്തമായി പ്രദേശവാസികളായ ജനങ്ങളുമായി സഹകരിച്ച് തൊട്ടുചിറ മുട്ടുചിറ പഠനം നടത്തി പഞ്ചായത്തിന് റിപ്പോർട്ട് സമർപ്പിക്കുക,കൊമ്പനാട് യൂണിറ്റ് ഗ്രാമശാസ്ത്ര കേന്ദ്രവും ഗവൺമെൻറ് യുപി സ്കൂൾ കുമ്പനാടും സംയുക്തമായി സ്കൂളിലെ സമ്പൂർണ്ണ മാലിന്യ സംസ്കരണ ശുചിത്വ പദ്ധതി പഠനം നടത്തി പ്രോജക്ട് തയ്യാറാക്കുക,ഓടക്കാലി ഗ്രാമ ശാസ്ത്ര കേന്ദ്രത്തിൻറെ ആഭിമുഖ്യത്തിൽ ബട്ട് സ്കൂളുമായി ചേർന്ന് സ്വാശ്രയ ഗ്രാമം പദ്ധതി നടപ്പിലാക്കുക എന്നീ പ്രവർത്തനങ്ങൾ തീരുമാനിച്ചു.രതീഷ് എ.ബി സ്വാഗതവും ഗായത്രിദേവി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *