അന്ധവിശ്വാസ ചൂഷണത്തിനെതിരെ ജനകീയക്കൂട്ടായ്മ
andha viswasam thrissur
തൃശ്ശൂർ : അന്ധവിശ്വാസ ചൂഷണത്തിനെതിരെ നിയമനിർമാണം നടത്തുക, ശാസ്ത്രബോധം ജനങ്ങളുടെ സാമാന്യ ബോധമാക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ജനകീയക്കൂട്ടായ്മ സംഘടിപ്പിച്ചു.
സാഹിത്യ അക്കാദമി അങ്കണത്തിൽ നിന്നാരംഭിച്ച പ്രകടനം സ്വരാജ് റൗണ്ട് ചുറ്റി കോർപ്പറേഷൻ ഓഫീസ് പരിസരത്ത് സമാപിച്ചു. സമ്മേളനത്തിൽ പരിഷത്ത് ജില്ലാപ്രസിഡണ്ട് ഡോ.കെ. വിദ്യാസാഗർ അധ്യക്ഷത വഹിച്ചു.
പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗം വി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.വി. ആൻറണി (സെക്യുലർ ഫോറം), കെ.രാമചന്ദ്രൻ (ലൈബ്രറി കൗൺസിൽ) ജി.ബി. കിരൺ ( യുവകലാ സാഹിതി ), എം.എൻ വിനയകുമാർ (പുരോഗമന കലാസാഹിത്യ സംഘം ), അഡ്വ.സി.ജെ.അമൽ (കേരള യുക്തിവാദി സംഘം), പി.എസ്. ജൂന, എം.ആർ. സന്തോഷ് കുമാർ , ശശികുമാർ പള്ളിയിൽ , സി.വിമല, എ.പി. സരസ്വതി, റഷീദ് കാറളം, കാർട്ടൂണിസ്റ്റ് മധൂസ് എന്നിവർ സംസാരിച്ചു.