പുതിയ ഔഷധനിര്‍മാണശാല ആരോഗ്യമേഖലയ്ക്ക് പ്രതീക്ഷ നല്‍കും – ‍ഡോ.ദിനേശ് അബ്രോൾ

0

parishath-seminar

ആലപ്പുഴ : കെ.എസ്.ഡി.പി (Kerala State Drugs and Pharmaceuticals Ltd) യെ നവീകരിക്കുന്നതിനും പുതിയ ഔഷധനിർമാണശാല ആരംഭിക്കുന്നതിനും കേരള സർക്കാർ കൈക്കൊണ്ടിട്ടുള്ള നടപടികൾ ഇന്ത്യക്കാകെത്തന്നെ പ്രതീക്ഷയുണർത്തുന്നതാണെന്ന് ഡൽഹി സയൻസ് ഫോറത്തിന്റെ പ്രവർത്തകനും സി.എസ്.ഐ.ആർ-ലെശാസ്ത്രജ്ഞനുമായ ഡോ.ദിനേശ് അബ്രോൾ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഔഷധരംഗം സമീപകാലപ്രവണതകൾ എന്ന വിഷയത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസ്വര രാജ്യങ്ങളുടെ ഫാർമസി എന്ന വിളിപ്പേരിൽ ഇന്ത്യ അറിയപ്പെടാനിടയായത് പൊതുമേഖലാ ഔഷധ വ്യവസായമേഖലയുടെ സംഭാവന കൊണ്ടാണ്. വിലകുറഞ്ഞതും ഗുണമേൻമയുള്ളതുമായ ഔഷധങ്ങൾ ഇന്ത്യയിൽ നിന്നും ലഭ്യമായിരുന്നതിനാൽ പല മൂന്നാം ലോകരാജ്യങ്ങളും എയ്ഡ്സ് അടക്കമുള്ള രോഗങ്ങളെ ചെറുക്കുവാൻ പ്രാപ്തരായി. ഇന്ന് പക്ഷെ സ്ഥിതി അതല്ല. ഇന്ത്യൻ ഔഷധ നിർമ്മാണ മേഖലയിൽ പൊതുമേഖലയുടെ മേധാവിത്തം നഷ്ടമായതോടെ ഇന്ത്യയെ പ്രതീക്ഷയോടെ കണ്ടിരുന്ന ലോകജനത നിരാശയിലാണ്.
ഇന്ത്യൻ ഔഷധനിർമാണരംഗത്തെ വിദേശകുത്തകകളുടെ ആധിപത്യം തകർക്കുവാൻ പൊതുമേഖലയെ ശക്തിപ്പെടുത്തുകമാത്രമാണ് വഴി. ദൗർഭാഗ്യവശാൽ ഇന്ത്യയിലെ ഭരണകക്ഷികൾ വിദേശകുത്തകകളെ പ്രോത്സാഹിപ്പിക്കുകയാണ്.
എന്നാൽ കേരളസർക്കാർ പൊതുജനാരോഗ്യ സംരക്ഷണത്തിൽ പ്രതിജ്ഞാബദ്ധ മാണെന്നത് തെളിയിച്ചുകൊണ്ട് Kerala State Drugs and Pharmaceuticals Ltd നെപുനരുദ്ധരിക്കുവാനായി വലിയൊരു തുക വകയിരുത്തിയിരിക്കുന്നു എന്നത് സന്തോഷകരമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എസ്.ഡി.പി ചെയർമാൻ സി.ബി.ചന്ദ്രബാബു അധ്യക്ഷനായിരുന്നു. ഫെഡ റേഷൻ ഓഫ് മെഡിക്കൽ റപ്രസെന്റെറ്റീവ്സ് അസോസിയേഷൻസ് ഓഫ് ഇന്ത്യയുടെ പ്രസിഡണ്ടും ജനസ്വാസ്ഥ്യ അഭിയാൻ നേതാവുമായ ഡോ. അമിതാവ് ഗുഹ മുഖ്യപ്രഭാ ഷണം നടത്തി. ഡോ.ബി. ഇ ക്ബാൽ. മധുകല്ലറ(കെ.എം.എസ്.ആർ.എ), വി.ടി.നാ സർ (സം സ്ഥാന ആരോഗ്യ വിഷയസമിതി കൺവീനർ), പി.ഹരിദാസ് എന്നിവർ സംസാരിച്ചു. പരിഷത്ത് ആരോഗ്യവിഷയസമിതി ജില്ലാ കൺവീനർ റെജിസാമുവൽ സ്വാഗതവും പരിഷത്ത് ജില്ലാ സെക്രട്ടറി ബി.കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *