Artificial Intelligence: Future Prospects and Impacts” സെമിനാർ
കോട്ടയം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതിയുടെയും മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസ്, സ്കൂൾ ഓഫ് എ.ഐ. & റോബോട്ടിക്സ് വിഭാഗങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ “Artificial Intelligence: Future Prospects and Impacts” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സ്കൂൾ ഓഫ് കെമിക്കൽ സയൻസസ് ഓഡിറ്റോറിയത്തിൽ വച്ച് സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസ്, സ്കൂൾ ഓഫ് എ.ഐ. & റോബോട്ടിക്സ് വിഭാഗങ്ങളുടെ ഡയറക്ടർ പ്രൊഫ.ഡോ.ബിന്ദുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ മഹാത്മഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ.സി.റ്റി. അരവിന്ദ കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റംഗം പ്രൊഫ.ഡോ.ബീന മാത്യു,കെ എസ് എസ്പി ഉന്നത വിദ്യാഭ്യാസ വിഷയ സമിതി കോട്ടയം ജില്ലാ ചെയർമാൻ ഡോ. എം കെ ബിജു, മുൻ ഡെപ്യൂട്ടി രജിസ്ട്രാർ ജെ.ലേഖ,സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസ് വിഭാഗം അധ്യാപിക പ്രൊഫ. ഡോ. പുഷ്പലത കെ പി,പരിഷത്തിന്റെ മുൻ ജനറൽ സെക്രട്ടറി ശ്രീ ജോജി കൂട്ടുമ്മേൽ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് സാങ്കേതിക വിദ്യയുടെ കണ്ടുപിടുത്തവും സാമൂഹിക സംരഭകത്വവും നിർമ്മിത ബുദ്ധി കാലട്ടഘത്തിൽ എന്ന വിഷയത്തിൽ ടെക്ജൻഷ്യ സി ഈ ഒ ജോയ് സെബാസ്റ്റ്യൻ അവതരണം നടത്തി. നിർമ്മിതി ബുദ്ധിയുടെ രാഷ്ട്രീയം ഒരു ചരിത്ര സഞ്ചാരം എന്ന വിഷയം യു കെയിലെ ക്യൂൻസ് സർവകലാശാല അധ്യാപകൻ ഡോ. ദീപക് പി അവതരിപ്പിച്ചു . ഉച്ചക്ക് ശേഷം മാതൃഭൂമി ഓണ്ലൈൻ വിഭാഗം കൺസൾട്ടന്റ് സുനിൽ പ്രഭാകർ നിർമ്മിത ബുദ്ധി ജ്ഞാന സമ്പാദനത്തിന് എന്ന വിഷയത്തിൽ സംസാരിച്ചു. ഓപ്പൺ ഫോറത്തിൽ അവതരണങ്ങൾ വിശദമായി ചർച്ച ചെയ്തു. നിർമ്മിത ബുദ്ധി മേഖലയിൽ താൽപ്പര്യം ഉള്ള ഗവേഷകർ,അധ്യാപകർ, വിദ്യാർത്ഥികൾ, പരിഷത്തിന്റെ പ്രവർത്തകർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സമാപന സമ്മേളനവും, സർട്ടിഫിക്കറ്റ് വിതരണവും മഹാത്മാ ഗാന്ധി സർവകലാശാല റെജിസ്ട്രാർ പ്രൊഫ. ഡോ. എൻ ജയചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. സമാപന സമ്മേളനത്തിൽ കെ എസ് എസ് പി ജില്ലാ സെക്രട്ടറി വിജു കെ എൻ,കെ എസ് എസ് പി സർവകലാശാല യൂണിറ്റ് സെക്രട്ടറിയും ഡെപ്യൂട്ടി ലൈബ്രേറിയനുമായ സരിത ആർ കമ്പ്യൂട്ടർ സയൻസസ് വിഭാഗം അധ്യാപിക ഡോ. ദീപതുടങ്ങിയവർ സംസാരിച്ചു. സെമിനാറിൽ 122 പേർ പങ്കെടുത്തു. സെമിനാർ സംഘാടനത്തിൽ യുവസമിതി സംസ്ഥാന ചെയർപേഴ്‌സൺ ജിസ്സ് ജോസഫ്, കൺവീനർ എം ദിവാകരൻ, കെ എസ് എസ് പി ജില്ലാ സെക്രട്ടറി വിജു കെ എൻ,കെ എസ് എസ് പി ജില്ലാ വൈസ് പ്രസിഡന്റ് എം കെ കേശവൻ, ഏറ്റുമാനൂർ മേഖലാ സെക്രട്ടറി അലോക് ദാസ് സർവകലാശാല യൂണിറ്റ് സെക്രട്ടറി സരിത ആർ, ഉന്നത വിദ്യാഭ്യാസ വിഷയ സമിതി ചെയർമാൻ ഡോ. എം കെ ബിജു യുവസമിതി ചെയർപേഴ്‌സൺ ആതിര കെ പി, യുവസമിതി ജില്ലാ കമ്മിറ്റി അംഗം അമീൻ പാറയിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പരിഷത്ത് പ്രവർത്തകർ സെമിനാർ സംഘാടനത്തിൽ മികച്ച പിന്തുണ നൽകി.