അട്ടിമറിക്കപ്പെടുന്ന ഭരണഘടന പരിശീലനപരിപാടി സംഘടിപ്പിച്ചു
തൃശ്ശൂർ: ജനകീയ ശാസ്ത്രസാംസ്കാരിക കലാ സദസ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംവാദസദസ്സുകളിൽ വിഷയം അവതരിപ്പിക്കുന്നവർക്കുള്ള പരി ശീലന പരിപാടി സംഘടിപ്പിച്ചു.
“അട്ടിമറിക്കപ്പെടുന്ന ഭരണഘടന” എന്ന വിഷയം അവതരിപ്പിച്ച് ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. പി എം ആതിര ക്ലാസ്സെടുത്തു. നിർവാഹക സമിതി അംഗം അഡ്വ. കെ പി രവിപ്രകാശ് ക്രോഡീകരിച്ച് സംസാരിച്ചു. കല – സംസ്കാരം ഉപസമിതി ജില്ലാചെയർമാൻ പ്രൊഫ. എം ഹരിദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി സത്യനാരായണൻ സ്വാഗതവും ജില്ലാ കൺവീനർ ഇ ഡി ഡേവീസ് നന്ദിയും പറഞ്ഞു.