വീട്ടുമുറ്റ നാടക യാത്രയ്ക്ക് സ്വീകരണം നൽകി

0

വീട്ടുമുറ്റ നാടക യാത്രയ്ക്ക് കുറുപ്പംകുളങ്ങര ചിന്നൻ കവലയിൽ സ്വീകരണം നൽകി.

കുറുപ്പംകുളങ്ങര ചിന്നൻ കവലയിൽ സ്വീകരണം നൽകിയ വീട്ടുമുറ്റ നാടക യാത്ര.

ആലപ്പുഴ: ജനകീയ ശാസ്ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി പര്യടനം നടത്തിയ വീട്ടുമുറ്റ നാടക യാത്രയ്ക്ക് കുറുപ്പംകുളങ്ങര ചിന്നൻ കവലയിൽ സ്വീകരണം നൽകി.
സമകാലീന സാമൂഹ്യ തിന്മകളെ ചെറുത്തു തോല്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ലഘുനാടകങ്ങളും “ജനാധിപത്യത്തിനും ശാസ്ത്ര ബോധത്തിനും വേണ്ടി” എന്ന വിഷയത്തിൽ ശാസ്ത്ര പ്രഭാഷണവും നടത്തി.
കെ രാജഗോപാൽ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജയൻ ചമ്പക്കുളം, എൻ ജയൻ, എൻ ആർ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജാഥാ ക്യാപ്റ്റൻ എം എസ് ശിവകുമാർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *