ബാലസാഹിത്യ പുരസ്ക്കാരം ഡോ. സംഗീത ചേനം പുല്ലിയ്ക്ക്
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2024 വർഷത്തെ സംസ്ഥാന ബാലസാഹിത്യ പുരസ്കാരം (വിവർത്തനം /പുനരാഖ്യാനം) ഡോ സംഗീത ചേനംപുല്ലി വിവർത്തനം ചെയ്ത് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ‘വെള്ളത്തിന് നനവുണ്ടായതെങ്ങനെ’ എന്നകൃതിക്ക് ലഭിച്ചു.
പട്ടാമ്പി ഗവണ്മെന്റ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ.സംഗീത ചേനം പുല്ലി.ഡോ സംഗീത ചേനം പുല്ലിക്ക് അഭിനന്ദനങ്ങൾ.